കോന്നി : പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പട്ട് കോന്നി താലൂക്ക് തലത്തില്‍ തട്ടിപ്പിനിരയായവരുടെ വിവരശേഖരണം നടത്തി. പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ ആസ്തികള്‍ കണ്ടുകെട്ടി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് നിക്ഷേപകരുടെ വിവരശേഖരണം നടത്തുന്നതിനായി തട്ടിപ്പ് നടന്ന താലൂക്കുകളിലെ തഹല്‍സീദാര്‍മാര്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. ഡിസംബര്‍ 22, 23, 24 തീയതികളിലായാണ് വിവരശേഖരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ദിനത്തില്‍ 170 അപേക്ഷകളോളം കോന്നി താലൂക്ക് ഓഫീസില്‍ സ്വീകരിച്ചു.ബാക്കി അപേക്ഷകള്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കുമെന്നും കോന്നി തഹല്‍സീദാര്‍ അറിയിച്ചു.
പോപ്പുലര്‍ തട്ടിപ്പിന് ഇരയായവരുടെ വിവരശേഖരണം ആരംഭിച്ചു
RECENT NEWS
Advertisment