ബൈക്കിലെത്തി യാത്രക്കാരന്റെ മൊബൈല്‍ തട്ടിപ്പറിച്ച കേസ് : പ്രതികള്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  കോഴിക്കോട് ആനിഹാള്‍ റോഡില്‍  വെച്ച് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന പ്രതികള്‍ പോലീസിന്റെ പിടിയിലായി. കോഴിക്കോട് സൌത്ത് ബീച്ച് ചാപ്പയില്‍ സ്വദേശിയായ അറഫാന്‍, കുണ്ടുങ്ങല്‍ സ്വദേശികളായ മുഹമ്മദ് റോഷന്‍, അജ്മല്‍ ഷാജഹാന്‍ എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 16-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങി ആനിഹാള്‍ റോഡിലൂടെ നടന്നു പോവുകയായിരുന്ന കാസര്‍കോഡ് സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ സ്കൂട്ടറില്‍ വന്ന പ്രതികള്‍ പിടിച്ചു പറിച്ചു കൊണ്ടു പോവുകയായിരുന്നു. സിസിടിവി ദ്യശ്യങ്ങളില്‍ നിന്നും പ്രതികളെയും വാഹനവും പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കേസിലെ ഒന്നാം പ്രതിയായ അറഫാന്‍ കോഴിക്കോട് സിറ്റിയിലെ നിരവധി മോഷണ കേസുകളിലേയും പിടിച്ചു പറികേസുകളിലേയും പ്രതിയാണ്. ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ മാരായ അനൂപ്. എപി, അബ്ദുള്‍ സലീം. വിവി,  സീനിയര്‍ സിപിഒമാരായ സജേഷ് കുമാര്‍, രാജേഷ്.എന്‍ സിപിഒമാരായ പ്രബീഷ്, അനൂജ്, പ്രവീണ്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...