ദോഹയിൽ ഈന്തപ്പഴ വിപണന മേളക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

ദോഹ : പ്രാദേശിക ഈന്തപ്പഴ വിപണന മേളയ്ക്ക് അൽബിദ പാർക്കിൽ നടക്കുന്ന ദോഹ എക്‌സ്‌പോയിൽ തുടക്കമായി. എക്‌സ്‌പോയിലെ ഇന്റർനാഷനൽ സോണിലാണ് ഈന്തപ്പഴ വിപണന മേള. 31 പ്രാദേശിക ഫാമുകളും കമ്പനികളുമാണ് പങ്കെടുക്കുന്നത്. 8 ദിവസത്തെ മേളയിൽ ഷിഷി, ബർഹി ഉൾപ്പെടെ പ്രാദേശികമായി ഉൽപാദിപ്പിച്ച വ്യത്യസ്ത ഇനം ഈന്തപ്പഴങ്ങളാണുള്ളത്. ഈന്തപ്പഴങ്ങൾക്ക് പുറമേ ഈന്തപ്പന തൈകളും വിൽപനയ്ക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. നഗരസഭ മന്ത്രാലയത്തിലെ കാർഷിക വകുപ്പാണ് എക്‌സ്‌പോ ദോഹ പ്രാദേശിക സംഘാടക കമ്മിറ്റിയുമായി ചേർന്ന് മേള നടത്തുന്നത്. ഈന്തപ്പനകളുടെ പരിചരണത്തെക്കുറിച്ച് സന്ദർശകരിൽ അവബോധം വളർത്തുന്നതിന് കാർഷിക വകുപ്പിന്റെ നേതൃത്വത്തിൽ പ്ലാന്റ് ഫാക്ടറി കോർണറും വിപണന മേളയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. 8 ദിവസത്തെ മേള ഈ മാസം 30ന് സമാപിക്കും. വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണ് പ്രവേശനം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിജയ്‌യുടെ ടി.വി.കെ ഇനി ദൃശ്യമാധ്യമങ്ങളിലേക്കും ; പുതിയ ചാനൽ രൂപീകരണ വാർത്തകൾ തമിഴ് രാഷ്ട്രീയത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്താ...

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...

സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

0
സീതത്തോട് : സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. ഏറെ...