അമ്മായിയച്ഛനെ നടുറോഡിൽ തീ കൊളുത്തിക്കൊന്ന് മരുമകളും കാമുകനും

For full experience, Download our mobile application:
Get it on Google Play

കടലൂർ: മരുമകളും കാമുകനും ചേർന്ന് നടുറോഡിൽ വച്ച് ഭർതൃപിതാവിനെ ജീവനോടെ തീകൊളുത്തി കൊന്നു. വ്യാഴാഴ്ചയുണ്ടായ സംഭവത്തിൽ ഗുരുതര പൊള്ളലുമായി ചികിത്സയിലായിരുന്ന 64കാരൻ ശനിയാഴ്ചയാണ് മരണപ്പെട്ടത്. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. കടംപുലിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മലിഗംപട്ട് സ്വദേശിയായ രാജേന്ദ്രൻ എന്ന വയോധികനെയാണ് മരുമകളും കാമുകനും ചേർന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തിക്കൊന്നത്. കഴുത്തിലും ശരീരത്തിന് പുറകിലും അരയിലുമായി 70 ശതമാനത്തിലേറെ പൊള്ളലേറ്റ 64കാരൻ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്. കടലൂരിലെ സർക്കാർ ആശുപത്രിയിലാണ് മരണം.

രാജേന്ദ്രന്റെ മരുമകളായ ബി ജയപ്രിയയുടെ കാമുകൻ ഡി മണികണ്ഠൻ ആണ് കേസിലെ പ്രധാന പ്രതി. 39കാരനായ മണികണ്ഠനും 28കാരിയായ മകന്റെ ഭാര്യയും തമ്മിലുള്ള ബന്ധം രാജേന്ദ്രൻ കണ്ടെത്തിയിരുന്നു. ഇവരുടെ ബന്ധത്തെ രാജേന്ദ്രൻ ചോദ്യം ചെയ്തിരുന്നു. ഇത് കുടുംബ വഴക്കിന് കാരണമായിരുന്നു. ഇതിലുള്ള പകയാണ് ആക്രമണത്തിന് കാരണമായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...