Friday, April 26, 2024 10:47 am

മരുമകള്‍ ആത്മഹത്യ ചെയ്‌ത കേസില്‍ നടന്‍ രാജന്‍ പി.ദേവിന്റെ ഭാര്യ ശാന്ത പോലിസില്‍ കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മരുമകള്‍ ആത്മഹത്യ ചെയ്‌തെന്ന കേസില്‍ അന്തരിച്ച നടന്‍ രാജന്‍ പി.ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റില്‍. ആത്മഹത്യ വിവാദമായതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. ഇവര്‍ക്കായി അന്വേഷണം നടത്തുന്നതിനിടെ ശാന്ത ഇന്ന് രാവിലെ നെടുമങ്ങാട് എസ്.പി ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. മരുമകളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കുറ്റത്തിനാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ ജാമ്യം നല്‍കി വിട്ടയച്ചേക്കും. കേസില്‍ ശാന്തയ്ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയിലാണ് ഇവരുടെ മകന്‍ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. പ്രിയങ്കയുടെ മരണത്തിന് തൊട്ടുമുന്‍പ് നടന്ന ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ മര്‍ദിച്ചത് ശാന്തയാണെന്ന് പ്രിയങ്ക തന്നെ നേരിട്ട് മൊഴി നല്‍കിയിട്ടുണ്ട്. അതിനാല്‍ ശാന്തയുടെ അറസ്റ്റ് കേസില്‍ നിര്‍ണായകമാണ്. കേസില്‍ ഉണ്ണിയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മരിക്കുന്നതിന് മുമ്പ് ഉണ്ണിക്കെതിരെ കുടുംബം വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. കൂടുതല്‍ സ്ത്രീധനത്തിനായി ഉണ്ണി നിരന്തരം പ്രിയങ്കയെ ശാരീരികമായും മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നത്. ശാരീരിക മര്‍ദ്ദനത്തിന്റെ തെളിവായി പ്രിയങ്കയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്ത് വിട്ടിരുന്നു. 2019 നവംബറിലായിരുന്നു ഉണ്ണിയും പ്രിയങ്കയും തമ്മില്‍ വിവാഹിതരാകുന്നത്. ആട് ഒരു ഭീകര ജീവിയാണ് എന്ന് സിനിമയിലൂടെയാണ് ഉണ്ണിയും ചലച്ചിത്ര ലോകത്തിലേത്തിയത്. ഇടി, രക്ഷാധികാരി ബൈജു, ആട് 2, ജനമൈത്രി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ഉണ്ണി പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രണ്ടെണ്ണം ബിജെപിക്കും പതിനെട്ടണ്ണം എല്‍ഡിഎഫിനും ; ഇതാണ് അന്തര്‍ധാരയെന്ന് വിമർശിച്ച് മുരളീധരന്‍

0
തൃശൂര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളില്‍ രണ്ടെണ്ണം ബിജെപിക്കും...

ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല മാത്രം ; എം വി...

0
തിരുവനന്തപുരം: ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല മാത്രമാണെന്ന്...

ബിജെപിയുടെ തന്ത്രങ്ങളിൽ വീഴരുത് : വോട്ടർമാരോട് ഖാർഗെ

0
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ ഭരണകക്ഷിയായ ബിജെപിയുടെ ഏതെങ്കിലും ...

വോട്ടിംഗ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന്‌ പരാതിയുമായി ആന്റോ ആന്റണി

0
പത്തനംതിട്ട : താമര ചിഹ്നത്തിന് വോട്ടിംഗ് മെഷീനിൽ വലിപ്പം കൂടുതലാണെന്ന പരാതിയുമായി...