ബാങ്കോക്ക്: തായ്‌ലന്‍റിലെ ഡേ കെയർ സെന്‍ററിലുണ്ടായ വെടിവെപ്പിൽ 33 പേർ കൊല്ലപ്പെട്ടു. രാജ്യത്തിന്‍റെ വടക്കു കിഴക്കൻ പ്രവിശ്യയിലാണ് സംഭവം. കൊല്ലപ്പെട്ടവരിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്നു. ഒരു മുൻ പോലീസുകാരനാണ് വെടിയുതിർത്തത്.പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാളെ പിടികൂടാനായി മുഴുവൻ അന്വേഷണ ഏജൻസികളും ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമീപ രാജ്യങ്ങളെ അപേക്ഷിച്ച് തായ്‌ലന്‍റിൽ തോക്ക് കൈവശം വെക്കുന്നവരുടെ എണ്ണം താരതമ്യേന വളരെ കൂടുതലാണ്.
തായ്‌ലന്‍റില്‍ ഡേ കെയർ സെന്‍ററില്‍ വെടിവെപ്പ് : 33 പേർ കൊല്ലപ്പെട്ടു
RECENT NEWS
Advertisment