തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തക ദയാബായിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദയാബായിയുടേത് ന്യായമായ സമരമെന്ന് വി.ഡി.സതീശന്‍. ഈ സമരത്തെ കാണാതിരിക്കാന്‍ സര്‍ക്കാരിന് എങ്ങനെ കഴിയുന്നുവെന്നാണ് ചോദിക്കുന്നത്.
പരിഹാരമുണ്ടായില്ലെങ്കില്‍ യുഡിഎഫ് പ്രഖ്യാപിച്ച സമരവുമായി മുന്നോട്ടുപോകും. ആരോഗ്യമന്ത്രി ദയാബായിക്ക് നല്‍കിയ കത്തില്‍ അപാകതകള്‍ ഉണ്ട്. എന്‍ഡോസള്‍ഫാന്‍ വിഷയം അറിയാവുന്നവരല്ല കത്ത് തയാറാക്കിയത്. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ ഇത് കൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.