എന്‍ഐഎ ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തി പണം തട്ടിയ 20 കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തെലങ്കാന : എന്‍ഐഎ ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തി പണം തട്ടിയ 20 കാരന്‍ അറസ്റ്റില്‍. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്‌ഐ) ബന്ധമുണ്ടെന്ന് ആരോപിച്ച്, അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെയാണ് തെലങ്കാനയില്‍ അറസ്റ്റ് ചെയ്തത്. ഇയാളെ സഹായിച്ച മറ്റ് രണ്ട് പേരെയും ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തെലങ്കാനയിലെ ജഗ്തിയാല്‍, ഹനമകൊണ്ട ജില്ലകളില്‍ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന വ്യാജ എന്‍ഐഎ ഉദ്യോഗസ്ഥനെയാണ് തെലങ്കാനയിലെ വാറങ്കലിലെ കാകതിയ സര്‍വകലാശാല പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് സൈനിക യൂണിഫോം, ലാപ്ടോപ്പ്, വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, വ്യാജ പിസ്റ്റള്‍, രണ്ട് ഇരുചക്ര വാഹനങ്ങള്‍, ഒരു മൊബൈല്‍ ഫോണ്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.

നര്‍ല നരേഷ് എന്ന 20കാരനാണ് എന്‍ഐഎ ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തി പണം തട്ടിയത്.ജഗിത്യല്‍, ഹനമകൊണ്ട ജില്ലകളില്‍ നിന്നുള്ള അഞ്ചുപേരെ ലക്ഷ്യമിട്ടാണ് ഇയാള്‍ പണം തട്ടാന്‍ ശ്രമിച്ചത്.നല്‍ഗൊണ്ട ജില്ലയിലെ ആദിസര്‍ലപള്ളി മണ്ഡലത്തിലെ പോത്തിറെഡ്ഡി പള്ളി ഗ്രാമവാസിയാണ് നര്‍ല നരേഷ്. വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദാനന്തര ബിരുദം നേടുകയായിരുന്നു.

എളുപ്പത്തില്‍ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ നരേഷ് ഒരു സൈനിക യൂണിഫോമും എയര്‍ പിസ്റ്റളും വാങ്ങി. ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡുകളും അറസ്റ്റുകളും സംബന്ധിച്ച വിവിധ മാധ്യമ റിപ്പോര്‍ട്ടുകളും ഇയാള്‍ നിരീക്ഷിച്ചിരുന്നു.തുടര്‍ന്ന് നെലപട്ടല രാജേഷ്, വിനബ്ബാബു എന്നീ രണ്ട് പേരെ പ്രതി ജോലിക്കെടുക്കുകയും എന്‍ഐഎയില്‍ ജോലി ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. രണ്ട് യുവാക്കളും തട്ടിപ്പിന് ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്നു.

അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് നരേഷ് അഞ്ച് പേരെ ഭീഷണിപ്പെടുത്തിയത്. പണം നല്‍കിയില്ലെങ്കില്‍ നിരോധിത പിഎഫ്ഐയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞാണ് ബ്ലാക്ക് മെയില്‍ ചെയ്തിരുന്നത്. ഇരകളുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...