വെങ്ങാട് മൂര്‍ക്കനാട് റോഡിലെ ഷാപ്പില്‍ പട്ടാപ്പകല്‍ മോഷണം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വെങ്ങാട് മൂര്‍ക്കനാട് റോഡിലെ ഷാപ്പില്‍ പട്ടാപ്പകല്‍ മോഷണം. ഷാപ്പുടമയുടെ സ്വര്‍ണമാലയും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12.45ഓടെയാണ് സംഭവം. രണ്ടു പേര്‍ ഷാപ്പിലെത്തി കള്ള് കുടിച്ച ശേഷം പണം നല്‍കാനെന്ന ഭാവത്തില്‍ എഴുന്നേറ്റു. ഇതില്‍ ഒരാള്‍ ഷാപ്പിലെ കറിവെപ്പുകാരനെ അടുക്കളയില്‍ പുട്ടിയിട്ടു. മറ്റേയാള്‍ ഷാപ്പുടമയായ ദാമോദരന്റെ കഴുത്തിലെ ഏ കദേശം എട്ടു പവന്‍ വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്തു. മാല പിടിച്ചുപറിക്കുന്നത് തടയാന്‍ ദാമോദരൻ ശ്രമിച്ചെങ്കിലും പ്രതികൾ ഇയാളെ തളളിയിട്ടു. തുടര്‍ന്ന് മേശപ്പുറത്തുണ്ടായിരുന്ന ഏകദേശം 10,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും കവര്‍ന്ന് പ്രതികള്‍ കടന്നു കളയുകയായിരുന്നു. ഏകദേശം 8.10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഒരാളെ തിരിച്ചറിഞ്ഞതായും മറ്റൊരാള്‍ അജ്ഞാതനാണെന്നും അന്വേഷണമാരംഭിച്ചതായും കൊളത്തൂര്‍ പോലീസ് അറിയിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മെറ്റ അൽഗോരിതം മാറ്റണമെന്ന നിർദേശവുമായി കേന്ദ്രം

0
ന്യൂഡൽഹി : രാജ്യത്ത് മെറ്റ അൽഗോരിതം മാറ്റണമെന്ന നിർദേശവുമായി കേന്ദ്രം....

പാണക്കാട് -കാരാത്തോട് റോഡിൽ രാത്രികാല ഗതാഗത നിരോധനം

0
മലപ്പുറം: പാണക്കാട് - വേങ്ങര റോഡില്‍ എടായിപ്പാലത്ത് സ്വകാര്യ ഭൂമിയില്‍...

കാണാതായ മത്സ്യത്തൊഴിലാളികളെ ഒൻപതാം ദിവസവും കണ്ടെത്താനായില്ല

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ ഒൻപതാം ദിവസവും കണ്ടെത്താനായില്ല....

കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഹരിതായനം 2026 പദ്ധതിക്ക് തുടക്കമായി

0
കോന്നി : സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി കോന്നി ബ്ലോക്ക് പഞ്ചായത്തും...