പത്തനംതിട്ട: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോടു കാട്ടുന്ന അവഗണനക്കെതിരെ പ്രതിഷേധിച്ചുകൊണ്ടും ആശങ്കയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്രുത്വത്തില്‍ 1084 കേന്ദ്രങ്ങളില്‍ പ്രവാസികള്‍ക്കായി ഒരു തിരിനാളം പരിപാടി സംഘടിപ്പിച്ചു. നേതാക്കളും പ്രവര്‍ത്തകരും മെഴുകുതിരി കത്തിച്ച് പ്രവാസികളോടുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
പ്രവാസികള്‍ ഏറെയുള്ള പത്തനംതിട്ട ജില്ലക്ക് പ്രത്യേക പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കണമെന്ന് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച ആന്റോ ആന്‍റണി എം.പി ആവശ്യപ്പെട്ടു. പത്തനംതിട്ട ഗാന്ധി പ്രതിമക്ക് മുന്‍പില്‍ നടന്ന ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. പി. മോഹന്‍രാജ്, അബ്ദുള്‍ കലാം ആസാദ്, റനീസ് മുഹമ്മദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രൊഫ. പി.ജെ കുര്യന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ശിവദാസന്‍നായര്‍, അഡ്വ. പഴകുളം മധു, സതീഷ് കൊച്ചുപറമ്പില്‍, ഡ.സി.സി ഭാരവാഹികളായ അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ്, അഡ്വ. എ.സുരേഷ് കുമാര്‍, അനില്‍ തോമസ്, റിങ്കു ചെറിയാന്‍, കെ.കെ റോയ്സണ്‍, സാമുവല്‍ കിഴക്കുപുറം, അഡ്വ. സുനില്‍ എസ് ലാല്‍, അഡ്വ. വി.ആര്‍ സോജി, എം.സി ഷെറീഫ്, സജി കൊട്ടക്കാട്, കെ ജാസിംകുട്ടി, സിന്ധു അനില്‍, അഹമ്മദ് ഷാ, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, റജി പൂവത്തൂര്‍ ഹരികുമാര്‍ പൂതങ്കര, എസ്. ബിനു, അഡ്വ. ബിജു വര്‍ഗ്ഗിസ്, സതിഷ് ചാത്തങ്കേരി, എന്‍.സി മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.