സ്വര്‍ണ്ണ കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം ; കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണ്ണ ബിസ്കറ്റ് വേട്ട സമാനതകളില്ലാത്തതാണെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ  നിഴലിലാണെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍ നായര്‍ ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണ്ണ കടത്തു നടത്തിയവരുമായി മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഐ.ടി സെക്രട്ടറിയുടെ പങ്ക് തെളിഞ്ഞതിനേത്തുടര്‍ന്നാണ് അദ്ദേഹത്തെ സ്ഥാനത്തുനിന്നും നീക്കിയത്. ഇപ്പോള്‍ കണ്ടെത്തിയത് മഞ്ഞു  മലയുടെ അംശം മാത്രമാണ്. ഡിപ്ലോമാറ്റിക്ക് ബാഗേജിലൂടെ മുപ്പതു കോടി രൂപയുടെ സ്വര്‍ണ്ണക്കടത്ത് അഴിമതി നടത്തിയതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പത്തനംതിട്ട കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധര്‍ണ്ണ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍ നായര്‍ എക്സ്. എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, കെ.പി.സി.സി അംഗം പി. മോഹന്‍രാജ്, ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ അഡ്വ. എ. സുരേഷ് കുമാര്‍, അഡ്വ. വെട്ടൂര്‍ ജ്യോതി പ്രസാദ്, റിങ്കു ചെറിയാന്‍, ഐ.എന്‍.റ്റി.യു.സി ജില്ലാ പ്രസിഡന്റ്  എ. ഷംസുദ്ദീന്‍, ഡി.സി.സി സെക്രട്ടറിമാരായ ഡി.എന്‍. ത്രിദീപ്, കെ.എന്‍. അച്യുതന്‍, അഡ്വ. റോഷന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എം.ആര്‍, എന്‍.സി മനോജ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുള്‍ കലാം ആസാദ്, സലിം പി. ചാക്കോ, മണ്ഡലം പ്രസിഡന്റ്  റനീസ് മുഹമ്മദ്, അജിത് മണ്ണില്‍, ഷാജി കുളനട, എസ്.പി. സജന്‍, കെ.ആര്‍ അജിത് കുമാര്‍, ഷാനവാസ് പെരിങ്ങമല, ബിനോജ് തെന്നാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

0
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം...

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...