പത്തനംതിട്ട: ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മാന്താനത്ത് നന്ദകുമാറിന്റെ നിര്യാണത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ആത്മാർത്ഥതയുള്ള കോൺഗ്രസ് നേതാവും പൊതു പ്രവർത്തകനുമായിരുന്ന അദ്ദേഹത്തിന്റെ വേർപാട് കോൺഗ്രസ് പ്രസ്ഥാനത്തിനും പൊതു സമൂഹത്തിനും നഷ്ട്ടമാണെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പറഞ്ഞു.
മാന്താനത്ത് നന്ദകുമാറിന്റെ ഭൗതിക ശരീരം ഇന്ന് (ഒക്‌ടോബർ 24 തിങ്കളാഴ്ച്ച) രാവിലെ 10ന് ഡിസിസി ഓഫീസിൽ പൊതു ദർശനത്തിന് വെയ്ക്കുകയും ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. വിവിധ സ്ഥലങ്ങളിലെ പൊതു ദർശനത്തിന് ശേഷം വൈകിട്ട് നാലിന് മെഴുവേലി ഉള്ളന്നൂരിലെ കുടുംബ വീട്ടിൽ സംസ്‌കാരം നടക്കും.