ടൂറിസ്റ്റ് ബസിന് പകരം വിവാഹത്തിന് രക്ഷയായത് കെഎസ്ആര്‍ടിസി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ടൂറിസ്റ്റ് ബസിന് പകരം വിവാഹത്തിന് എത്തിയത് കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ ബസ്. മോട്ടര്‍ വാഹന വകുപ്പിന്‍റെ നിര്‍ദേശ പ്രകാരം നിറം മാറാന്‍ ടൂറിസ്റ്റ് ബസിനു സമയം കിട്ടാത്തതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി എത്തിയത്. കൊല്ലം ഇടവട്ടം സ്വദേശി ഹേമന്ദ് രാജിന്‍റെ വിവാഹത്തിനാണ് സമയത്തു ടൂറിസ്റ്റ് ബസുകള്‍ കിട്ടാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസുകള്‍ ബുക്ക് ചെയ്യുകയായിരുന്നു.

ചങ്ങനാശേരിയില്‍ നടന്ന മകന്‍റെ വിവാഹത്തിനായി റിട്ട. തഹസില്‍ദാര്‍ ഡി രാജന്‍പിള്ള ടൂറിസ്റ്റ് ബസുകള്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ സമയത്ത് ടൂറിസ്റ്റ് ബസിന് എത്താന്‍ കഴിഞ്ഞില്ല. വെള്ള നിറം അടിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ബസുടമകള്‍ ബുക്കിങ് റദ്ദാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന്  ഹേമന്ദ് കെഎസ്ആര്‍ടിസിയെ സമീപിച്ചത്. പിന്നാലെ തിരുവനന്തപുരം ഡിപ്പോയില്‍ നിന്ന് ബുക്ക് ചെയ്ത ബസുകള്‍ എത്തി. വരന്‍റെ വീട്ടുകാര്‍ ആറ് ലോഫ്‌ലോറും വധുവിന്‍റെ വീട്ടുകാര്‍ മൂന്ന് എണ്ണവുമാണ് ബുക്ക് ചെയതത്. കറുകച്ചാല്‍ ഇന്ദിരാ മന്ദിരത്തില്‍ കെഎം സുധിഷ് ബാബുവിന്‍റെ മകള്‍ എസ് കാവ്യയുമായിട്ടായിരുന്നു ഹേമന്ദിന്‍റെ വിവാഹം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക്...

ആര്‍എസ്എസിനോട് വെറുതെ മുട്ടാൻ നിൽക്കേണ്ട, മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കളുടേത് : കെ...

0
കോഴിക്കോട്: ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ടെന്നും മമതയുടെയും സ്റ്റാലിന്റെയും പിണറായി വിജയന്റെയും...

നീറ്റ് പുനഃപരീക്ഷ : വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നമെന്ന് വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: നീറ്റ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നമെന്ന് പരാതി. നീറ്റ് യുജി പുനപരിശോധന...

ലോകത്തിലെ കപ്പലുകളേ, എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ ; ട്രംപിൻ്റെ പ്രഖ്യാപനം

0
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായെന്ന പ്രഖ്യാപനത്തിന് പിന്നാലെ 'ലോകത്തിലെ കപ്പലുകളേ,...