പത്തനംതിട്ട ഡി.സി.സിയുടെ നേതൃത്വത്തില്‍ കോവിഡ് കണ്‍ട്രോള്‍ റൂം തുറന്നു ; ഹലോ ഡോക്ടര്‍ – നാളെ (ബുധന്‍) ഉച്ചക്ക് 2 മണി മുതല്‍ 4 മണി വരെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് രണ്ടാം തരംഗത്തെ നേരിടാനും  ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കാനുമുള്ള എ.ഐ.സി.സി – കെ.പി.സി.സി നിര്‍ദ്ദേശപ്രകാരം ആരോഗ്യ വിദഗ്ദ്ധരുടെ പിന്തുണയോടെ പത്തനംതിട്ട ഡി.സി.സി യില്‍ കണ്‍ട്രോള്‍ റൂം തുറന്നു.

നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ തടസ്സപ്പെടുത്താതെയും പരമാവധി പിന്‍തുണക്കുന്ന രീതിയിലും ആയിരിക്കും പ്രവര്‍ത്തനങ്ങള്‍. ആരോഗ്യവുമായി ബന്ധപ്പെട്ട വ്യത്യസ്ഥ മേഖലയിലെ വിദഗ്ദ്ധര്‍ അടങ്ങുന്ന ഒരു ടീം ഡി.സി.സി യില്‍ പ്രവര്‍ത്തിക്കും. ഡി.സി.സി വൈസ് പ്രസിഡന്റ്  എ. സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് കണ്‍ട്രോള്‍ റൂമിന്റെ  ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതി പ്രസാദ്, കാട്ടൂര്‍ അബ്ദുള്‍ സലാം എന്നിവര്‍ക്കാണ്  ഏകോപന ചുമതല. ഡി.സി.സി യുടെ നേതൃത്വത്തിലുള്ള കെ.കരുണാകരന്‍ പാലിയേറ്റീവ് കെയറിന്റെ  കോ-ഓര്‍ഡിനേറ്ററായ റോജി പോള്‍ ഡാനിയേല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
കോവിഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതുമുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ കണ്‍ട്രോള്‍ റൂം സഹായം നല്‍കും. സമൂഹ മാധ്യമങ്ങള്‍ ഇതിനായി പരമാവധി ഉപയോഗിക്കും. കോവിഡിനെപ്പറ്റിയുള്ള ഏറ്റവം പുതിയ ശാസ്ത്ര വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകും.

കോവിഡ് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിക്കുന്ന നിബന്ധനകള്‍ പൊതുജനങ്ങള്‍ എത്തിക്കുന്നതിന് പ്രവര്‍ത്തിക്കും. ക്വാറന്‍റൈനില്‍ ആയിരിക്കുന്ന രോഗികള്‍ക്കും പരസഹായം ആവശ്യമുള്ളവര്‍ക്കും അടിയന്തിര സാഹചര്യത്തില്‍ ലഭ്യമാക്കേണ്ട സഹായങ്ങളിലും ക്രമീകരണങ്ങളിലും ഇടപെടും. ഡി.സി.സി യുടെ കെ. കരുണാകരന്‍ പാലിയേറ്റീവ് കെയറിന്റെ  നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത്.

ഡോ. എം.എം.പി ഹസ്സന്റെ (94476 43804) നേതൃത്വത്തില്‍ ഡോ. ശ്രീരാഗ് അശോക് (95675 32584), ഡോ. രാധാ കുമാരി (94475 95005), ഡോ. ഷാമില ബീഗം (94973 27753), ഡോ. ലക്ഷ്മി (96059 22151), ഡോ. ടി.കെ രാജപ്പന്‍ (99610 25019), ഡോ. ബി. ഇന്ദുലേഖ (94461 87641) എന്നീ ഡോക്ടര്‍മാരുടെ സേവനം കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭ്യമാണ്. ഡി.സി.സി കണ്‍ട്രോള്‍ റൂം നമ്പര്‍ 04682 222658.

ഉദ്ഘാന സമ്മേളനത്തില്‍ ഡി.സി.സി ഭാരവാഹികളായ അനില്‍ തോമസ്, വി. ആര്‍ സോജി, സുനില്‍ എസ്.ലാല്‍, ജാസിം കുട്ടി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  അബ്ദുള്‍ കലാം ആസാദ്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  റനീസ് മുഹമ്മദ്, ലൂയിസ് വിനയന്‍, ഡേവിഡ് തുടങ്ങിയവര്‍ പങ്കെടുത്തു.

ആരോഗ്യ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് നാളെ ജില്ലയിലെ 10 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടേയും 80 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടേയും നേതൃത്വത്തില്‍ കോവിഡ് കണ്‍ട്രോള്‍ റൂം തുറക്കും.
ഉച്ചക്ക് 2 മണി മുതല്‍ 4 മണി വരെ ഹലോ ഡോക്ടര്‍ പ്രോഗ്രാം ഡി.സി.സി യില്‍ നടത്തും. മുകളില്‍ തന്നിരിക്കുന്ന നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് സംബന്ധമായ സംശയങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ സംഘം മറുപടി നല്‍കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു ; മകൾക്ക് ആശ്രിത നിയമനം...

0
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ...

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...