പത്തനംതിട്ട : മുഖ്യമന്ത്രിയുടെ ഒത്താശയോടെ നടത്തിയ പോലീസ് നവീകരണ ഫണ്ടിലെ തിരിമറി ഉൾപ്പെടെ സംസ്ഥാന സർക്കാർ ധൂർത്തിന്റേയും അഴിമതിയുടേയും പര്യായമായി മാറിയിരിക്കുകയാണെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അഴിമതിയും ധൂർത്തും അവസാനിപ്പിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി സി.സി ആഹ്വാനം അനുസരിച്ച് മണ്ഡലം കോൺഗ്രസ് കമ്മിയുടെ നേതൃത്വത്തിൽ മലയാലപ്പുഴ വില്ലേജ് ഓഫീസിന് മുമ്പിൽ നടത്തിയ കൂട്ടധർണ്ണ ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ബജറ്റിലൂടെ നികുതിഭാരം അടിച്ചേപ്പിച്ച് സർക്കാർ എല്ലാ വിഭാഗം ജനങ്ങളേയും ദ്രോഹിക്കുകയാണെന്ന് സാമുവൽ കിഴക്കുപുറം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് അനുഭപ്പെടുന്ന രൂക്ഷമായ ശുദ്ധജല ക്ഷാമം പരിഹരിക്കുവാനോ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും കർഷകരേയും മറ്റ് പൊതുജനങ്ങളേയും രക്ഷിക്കുന്നതിനോ യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാർ സമീപനം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി.അനിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം ജയിംസ് കീക്കരിക്കാട്ട്, വി.സി ഗോപിനാഥപിള്ള, പ്രമോദ് താന്നിമൂട്ടിൽ, തോമസ് മണ്ണാരക്കുളഞ്ഞി, എം സി ഗോപാലകൃഷ്ണപിള്ള, ദിലീപ് പൊതീപ്പാട്, കെ.ജി ബാലകൃഷ്ണപിള്ള, എലിസബത്ത് രാജു, ബെന്നി ഈട്ടിമൂട്ടിൽ. രേഷ്മ മദനൻ, നാസർ കിഴക്കുവീട്ടിൽ, ഗോപകുമാർ തഴനാട്ട്, സദാശിവൻപിള്ള ചിറ്റടിയിൽ ,അലക്സാണ്ടർ, ബിജു ആർ പിള്ള, തോമസ് ആറ്റൂർ , സാബു പുതുക്കുളം എന്നിവർ പ്രസംഗിച്ചു.