ഷാഫി പറമ്പിലിനെതിരെ കെപിസിസിയെ അതൃപ്തി അറിയിച്ച് ഡിസിസി നേതൃത്വം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഷാഫി പറമ്പിലിനെതിരെ കെപിസിസിയെ അതൃപ്തി അറിയിച്ച് ഡിസിസി നേതൃത്വം. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായ ഷാഫി, ഗ്രൂപ്പ് യോഗം വിളിച്ചതിലും വീണ്ടും മത്സരിക്കാന്‍ നീക്കം നടത്തുന്നതിനും എതിരെയാണ് പരാതി. അതേസമയം ഷാഫിക്കെതിരെ ഒളിയമ്പുമായി കെപിസിസി പ്രസിഡന്റും രംഗത്തെത്തി. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ ഗ്രൂപ്പുയോഗം ചേര്‍ന്നതിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് സ്ഥാനാര്‍ഥിയാകാന്‍ ചരടുവലിക്കുന്നതിലും ഡിസിസി നേതൃത്വത്തിന് അമര്‍ഷം. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍, വി കെ ശ്രീകണ്ഠന്‍ എംപി, യുഡിഎഫ് ചെയര്‍മാന്‍ പി ബാലഗോപാല്‍ എന്നിവരാണ് കെപിസിസിയെ അതൃപ്തി അറിയിച്ചത്.

ജില്ലയിലെത്തിയ എ പി അനില്‍കുമാറിനോടും ഡിസിസി പരാതി അറിയിച്ചിട്ടുണ്ട്. ഷാഫിക്കെതിരെ ഒളിയമ്പുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രംഗത്തെത്തി. ഷാഫിയുടെ നീക്കത്തോട് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ ഉള്‍പ്പെടെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പാലക്കാട്ടെ യൂത്ത്‌കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഷാഫിക്കെതിരെ രംഗത്തെത്തി. വടകര എംപിയായശേഷവും ഷാഫി പാലക്കാട്ടെ പാര്‍ട്ടിയില്‍ അനാവശ്യമായി ഇടപെടുന്നതില്‍ നേരത്തേ കെപിസിസിക്ക് പരാതിയും നല്‍കിയിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...