എസ്.ഐ.ആർ നടപടികളിലെ അപാകതകൾ പരിഹരിക്കണം ; ഡി.സി.സി നേതൃയോഗം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിൽ പ്രഖ്യാപിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളിൽ ഇപ്പോഴും വ്യാപകമായ അപാകതയും ആശയക്കുഴപ്പവും നിലനില്ക്കുകയാണെന്നും ഇത് പരിഹരിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഇത് സംബന്ധിച്ച് പത്തനംതിട്ട രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന ഡി.സി.സി നേതൃയോഗം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബി.എൽ.എ മാരും നേതാക്കളും തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതു മൂലം ബൂത്ത് തലത്തിൽ വോട്ടർ പട്ടിക പരിഷ്കരണ നടപടികളുമായി പൂർണ്ണ തോതിൽ ബന്ധപ്പെടുവാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുണ്ടായിരുന്നതെന്നും ഇത് പരിഗണച്ച് അന്തിമ നടപടികൾ നീട്ടിവെയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു.
ഡി.സി.സി ജനറൽ സെക്രട്ടറി റോജി പോൾ ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എബി കുറിയാക്കോസ്, ഇ.എ സമീർ, നിർവാഹക സമിതി അംഗം മാന്നാർ അബ്ദുൾ ലത്തീഫ്, ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ ഏബ്രാഹാം മാത്യു പനച്ചിമൂട്ടിൽ, കാട്ടൂർ അബ്ദുൾ സലാം, ശ്യാം കുരുവിള, എസ്.വി പ്രസന്നകുമാർ, ഏഴംകുളം അജു, ഡി. എൻ. ത്രിദീപ്, കോശി. പി. സക്കറിയ, എലിസബത്ത് അബു, ബ്ലോക്ക് പ്രസിഡൻ്റുമാരായ പി.കെ മോഹൻരാജ്, ദിനാമ്മ റോയി, സിബി താഴത്തില്ലത്ത്, സക്കറിയ വർഗ്ഗീസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, ബ്ലോക്ക് വൈസ് പ്രസിഡന്റ്, അജിത് മണ്ണിൽ, ചെറിയാൻ ചെന്നീർക്കര എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...