സര്‍വീസ് നടത്തുന്നതിനിടെ ബസില്‍ നിന്ന് ഇറങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സര്‍വീസ് നടത്തുന്നതിനിടെ ബസില്‍ നിന്ന് ഇറങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നെന്മാറ ചാത്തമംഗലം സ്വദേശി ബാബു(45)നെയാണ് ദേശീയ പാതയോരത്ത് ബസ് നിര്‍ത്തി ഇറങ്ങി പോയതിന് പിന്നാലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ മണലി പാലത്തിന് താഴെ ഞായറാഴ്ച രാവിലെയാണ് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു ടോള്‍പ്ലാസയ്ക്ക് സമീപം ബസ് നിര്‍ത്തി ബാബു ഇറങ്ങി പോയത്.

യാത്രക്കാരെ കണ്ടക്ടര്‍ മറ്റൊരു ബസില്‍ കയറ്റി വിട്ടിരുന്നു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റി. പരാതി നല്‍കിയതിന് പിന്നാലെ പോലീസും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മണലി പാലത്തിന് സമീപത്ത് നിന്ന് ബാബുവിന്റെ ഫോണ്‍ ലഭിച്ചിരുന്നു. ആത്മഹത്യയിലേക്ക് ബാബുവിനെ നയിച്ച സാഹചര്യം വ്യക്തമല്ല. സംഭവത്തില്‍ പുതുക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ്...

മദ്യലഹരിയിൽ കാറോടിച്ച് അപകടം ; കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു ; ഒരാൾ മരിച്ചു

0
പത്തനംതിട്ട: നഗരമധ്യത്തിൽ അബാൻ ജംഗ്ഷന് സമീപത്ത് നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരെ...

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ഉണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ഉണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം ആരംഭിച്ച്...

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...