പത്തനംതിട്ട : കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രിസഡന്‍റ് പി.റ്റി തോമസ് എം.എല്‍.എ യുടെ നിര്യാണത്തെ തുടര്‍ന്ന് കെ.പി.സി.സി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 23 മുതല്‍ 26 വരെയുള്ള കോണ്‍ഗ്രസിന്‍റെ ജില്ലയിലെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു. ഡിസംബര്‍ 23ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന കെ.കരുണാകരന്‍ അനുസ്മരണ പരിപാടികളിലെ സമ്മേളനങ്ങള്‍ ഒഴിവാക്കി ഛായാചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചന മാത്രമായി ചുരുക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
പി.റ്റി തോമസിന്‍റെ നിര്യാണം ; കോണ്‍ഗ്രസ് പരിപാടികള്‍ മാറ്റിവെച്ചു
RECENT NEWS
Advertisment