പത്തനംതിട്ട : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്‍റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഛായാചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തി. കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, മുന്‍. എം.എല്‍.എ മാലേത്ത് സരളാദേവി, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാര്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ഡി.എന്‍ തൃദീപ്, കെ.എന്‍ അച്ചുതന്‍, എലിസബത്ത് അബു, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുള്‍ കലാം ആസാദ്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റനീസ് മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
കെ.കരുണാകരന്‍ അനുസ്മരണം നടത്തി
RECENT NEWS
Advertisment