പത്തനംതിട്ട : ദളിത് പിന്നോക്ക വിഭാഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നതായി കെ.പി.സി.സി അംഗം പി.മോഹന്‍രാജ് പറഞ്ഞു. ദളിത് പിന്നക്കോ വിഭാഗങ്ങളോടുള്ള സംസ്ഥാന സര്‍ക്കാര്‍ അവഗണനക്കെതിരെ ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നിയമനങ്ങളില്‍ ഉള്‍പ്പെടെ ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ദളിത് വിഭാഗങ്ങളിലെ ഭൂരിപക്ഷം പേര്‍ക്കും സ്വന്തമായി ഭൂമി, വാസയോഗ്യമായ ഭവനങ്ങള്‍ എന്നിവ ഇപ്പോഴും വിദൂര സ്വപ്നമാണെന്നും ഇത് പരിഹിരിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മോഹന്‍രാജ് ആവശ്യപ്പെട്ടു.
ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.ജി ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറും, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റനീസ് മുഹമ്മദ്, ബി.ഡി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ലാലു, ജില്ലാ ഭാരവാഹികളായ കെ.എന്‍ രാജന്‍, വി.റ്റി പ്രസാദ്, കെ.എന്‍ മനോജ്, സി.വി ശാന്തകുമാര്‍, സുജാത നടരാജന്‍, ടി.എസ് വിജയകുമാര്‍, സാനു തുവയൂര്‍, എം.പി രാജു, രാജേന്ദ്ര പ്രസാദ് പന്തളം, ജി.ജോഗീന്ദര്‍, അജേഷ് അങ്ങാടിക്കല്‍, കൊടുമണ്‍ പ്രഭാകരന്‍, പി.എസ് ആശ, സൂരജ് മന്മഥന്‍ തുടങ്ങിയര്‍ സംസാരിച്ചു.