ഏകീകൃത കുര്‍ബാന ; വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുര്‍ബാനയുടെ പേരില്‍ എറണാകുളം അങ്കമാലി അതിരൂപത ബിഷപ് ഹൗസിനു മുന്നില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം. ഏകീകൃത കുര്‍ബാന ഓശാന ഞായര്‍ മുതല്‍ നടപ്പാക്കിക്കൊണ്ടുള്ള സിനഡ്സര്‍ക്കുലറില്‍ പ്രതിഷേധിച്ച്‌ ബിഷപ് ഹൗസില്‍ എത്തിയ വൈദികര്‍ പത്രസമ്മേളനം നടത്തുന്നതിനിടെയാണ് വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

ഏകീകൃത കുര്‍ബാന നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ഓശാന ഞായറാഴ്ച തന്നെ നടത്തണമെന്നാണ് മറുപക്ഷത്തിന്റെ ആവശ്യം. അതിരുപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതിന് മെത്രാപ്പോലീത്തന്‍ വികാരി ഡിസംബര്‍ 25 വരെ സമയം നല്‍കിയ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതി​നോട് വിശ്വാസികളും വൈദികരും അനുകൂല നിലപാടാണ് എടുത്തിരുന്നത്.

എന്നാല്‍ ഇന്നലെ അത് തള്ളിയ സിറോ മലബാര്‍ സഭാ സിനഡ് മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാളും മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്‌ബിഷപ് ആന്റണി കരിയിലും ഓശാന ഞായറാഴ്ച ബസിലിക്കാ പള്ളിയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. മാര്‍ ആലഞ്ചേരിയും മാര്‍ കരിയിലും ഒപ്പിച്ച സംയുക്ത സര്‍ക്കുലറാണ് ഇന്നലെ എറണാകുളത്തെ വൈദികര്‍ക്കും വിശ്വാസികള്‍ക്കും നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് 300ല്‍ ഏറെ വൈദികര്‍ ഇന്ന് അരമനയില്‍ ആര്‍ച്ച്‌ബിഷപ് ആന്റണി കരിയിലിനെ കണ്ടതും തുടര്‍ന്ന് പത്രസമ്മേളനം വിളിച്ചതും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്ര ധബോൽക്കർ വധക്കേസ് ; സച്ചിൻ അന്ദൂരെയ്ക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

0
മുംബൈ : പ്രമുഖ യുക്തിവാദിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. നരേന്ദ്ര ധബോൽക്കറിന്‍റെ വധക്കേസിൽ...

സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി

0
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ...

വിദ്യാർഥിയുടെ ആത്മഹത്യ : അനുനയ നീക്കം പാളി ; കോതമംഗലം എംഎ കോളേജിൽ പ്രതിഷേധം...

0
കൊച്ചി : കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ...