ഹാക്കർ സായ് ശങ്കർ സ്വയം കീഴടങ്ങി, രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും : എസ്പി മോഹനചന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചനക്കേസില്‍ ഹാക്കര്‍ സായ് ശങ്കര്‍ സ്വയം കീഴടങ്ങിയതാണെന്നും ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്നും എസ്പി മോഹനചന്ദ്രന്‍. ഇയാള്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും എസ്.പി അറിയിച്ചു.

നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. ആന്ധ്രയിലെ പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സായ് ശങ്കര്‍ ഇന്നലെ രാത്രിയാണ് കീഴടങ്ങിയത്. ‘മെമ്മറി കാര്‍ഡിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തി’
നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് പല ദിവസങ്ങളിലായി ദിലീപ് ഉപയോഗിച്ചതിന് തെളിവ് ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. മെമ്മറി കാര്‍ഡിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തിയെന്ന് വ്യക്തമായെന്നും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്ന വസ്തുതകള്‍ ലഭിച്ചെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്. ദിലീപ് അടക്കമുള്ളവര്‍ ഫോണുകളിലെ വിവരങ്ങള്‍ മായ്ച്ച്‌ കളയുന്നതിനായി അയച്ച മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ദിലീപും സഹോദരീ ഭര്‍ത്താവ് സൂരജും ഉപയോഗിച്ചിരുന്ന ഫോണുകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയെന്നും അന്വേഷണസംഘം കോടതിയില്‍ പറഞ്ഞു.

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ആറ് മൊബൈല്‍ ഫോണുകളില്‍ നിന്ന് ലഭിച്ചത് ആയിരക്കണക്കിന് രേഖകളാണ്. ഫോണിലെ സംഭാഷണങ്ങള്‍ മാത്രം 200 മണിക്കൂറിലേറെ വരും. ആറ് ഫോണുകളില്‍ രണ്ടെണ്ണത്തിന്‍റെ പരിശോധന 90 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. മറ്റ് നാല് ഫോണുകളുടെ പരിശോധന നടത്തേണ്ടതുണ്ട്. ദിലീപിന്റെ വീടിന് സമീപം കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എത്തിയതിനും തെളിവുണ്ടെന്ന് അന്വേഷണസംഘം പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

താമിർ ജിഫ്രിയെ ക്രൂരമായി മർദ്ദിച്ചതിൽ സിഐ ജീവൻ ജോർജിന്‍റെ പങ്ക് തെളിയിക്കുന്ന മൊഴികൾ ...

0
മലപ്പുറം: താമിർ ജിഫ്രിയേയും സംഘത്തെയും അനധികൃത തടങ്കലിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതിൽ...

സിജെപിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിലെ നടപടികളെ ന്യായീകരിച്ച് ഡല്‍ഹി പോലീസ്

0
ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജൂലൈ 20ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ...

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 2 സംസ്ഥാനങ്ങൾക്ക് പുതിയ ഇൻചാർജുമാരെ പ്രഖ്യാപിച്ച് ബിജെപി

0
ഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ്, പഞ്ചാബ്...