രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ. ജമ്മു കശ്മീർ, അസം, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, കേരളം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത ജില്ലകളിലാണ് സർവ്വേ നടത്തുക. കേരളത്തിൽ മലപ്പുറം ജില്ലയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഹരിയാലി സെന്റർ ഫോർ റൂറൽ ഡെവലപ്മെന്റ് എന്ന എൻജിഒയാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തുന്നത്. ജില്ലയിലെ മുസ്ലിം സ്ത്രീകളിൽ നിന്നും മുത്വലാഖിന്റെ സാമൂഹിക-നിയമപരമായ പ്രത്യാഘാതങ്ങൾ, സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ, നിയമപരമായ പരിഷ്കരണങ്ങളുടെ ഫലപ്രാപ്തി എന്നിവയെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളാണ് ശേഖരിക്കുക.

ഇതുമായി ബന്ധപ്പെട്ട അനുബന്ധ വിവരങ്ങളും സംഘം ശേഖരിക്കും. നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും തെരഞ്ഞെടുത്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് സർവേ നടത്തുക. സർവേക്കായി അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കും കത്ത് നൽകിയിട്ടുണ്ട്. സർവ്വേ നടത്താനായി പ്രാദേശിക ഫീൽഡ് എന്യൂമറേറ്റർമാരെയും നിയമിച്ചിട്ടുണ്ട്. അതേസമയം സർവ്വേയ്ക്ക് അനുമതി നൽകിയിട്ടില്ലെന്ന് വനിത ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...