താമിർ ജിഫ്രിയെ ക്രൂരമായി മർദ്ദിച്ചതിൽ സിഐ ജീവൻ ജോർജിന്‍റെ പങ്ക് തെളിയിക്കുന്ന മൊഴികൾ സിബിഐക്ക് ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: താമിർ ജിഫ്രിയേയും സംഘത്തെയും അനധികൃത തടങ്കലിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതിൽ സിഐ ജീവൻ ജോർജിന്‍റെ പങ്ക് തെളിയിക്കുന്നതാണ് സിബിഐക്ക് ലഭിച്ച മൊഴികൾ. എന്നിട്ടും ജീവൻ ജോർജിനെ സിബിഐ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. രാത്രി 11 മണിയോടെ ജീവൻ ജോർജ് എത്തിയതെന്നും താമിർ ജിഫ്രിയെയും സംഘത്തെയും കണ്ടുവെന്നുമാണ് മൊഴി. ആ സമയത്ത് താമിർ ജിഫ്രി അസ്വസ്ഥൻ ആയിരുന്നുവെന്നും മൊഴികൾ. നീല ടീ ഷർട്ട് ധരിച്ചാണ് ജീവൻ ജോർജ് പോലീസ് ക്വാര്‍ട്ടേഴ്‌സിൽ എത്തിയതെന്നാണ് മൊഴികളിൽ. താമിർ ജിഫ്രിയുടെ മരണത്തിന് ശേഷം ഇതേ വേഷത്തിൽ ജീവൻ ജോർജ് താനൂർ സ്റ്റേഷനിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുഖ്യമന്ത്രിക്കും സിബിഐ ഡയറക്ടർക്കും പരാതി നൽകി.

താമിർ ജിഫ്രി കസ്റ്റഡി കൊലപാതകത്തിൽ ലഹരി കേസുമായി ബന്ധപ്പെട്ട് പോലീസ് തയ്യാറാക്കിയ സ്വീഷർ മഹസർ വ്യാജമാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മഹസറിൽ ഒപ്പിട്ട സിഐ കെ.ടി ശ്രീനിവാസൻ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. താനൂർ ദേവധാര്‍ പാലത്തിന് താഴെ വെച്ച് പുലർച്ചെ 1:40 നാണ് സ്വീഷർ മഹസർ തയ്യാറാക്കിയതെന്നാണ് രേഖ. രേഖകകൾ പ്രകാരം ഗസറ്റഡ് ഓഫീസറായി സ്വീഷർ മഹസറിൽ ഒപ്പ് വെച്ചത് അന്നത്തെ തിരൂരങ്ങാടി സിഐ കെ.ടി ശ്രീനിവാസനാണ്. എന്നാൽ പുലർച്ചെ 01.39 ന് ശ്രീനിവാസൻ താനൂർ പോലീസ് സ്റ്റേഷനിൽ ആണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...