പത്തനംതിട്ട : കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്‍റുമായ മഠത്തില്‍ കൃഷ്ണപിള്ള, തുമ്പമണ്‍ മണ്ഡലം പ്രസിഡന്‍റ് കെ.എസ്. ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ ഭാരവാഹികളും പ്രവര്‍ത്തകരുമായ ഇരുപത്തി അഞ്ച് പേര്‍ കേരളാ കോണ്‍ഗ്രസ്(എം) ല്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡി.സി.സി ഓഫീസില്‍ പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ ഇവര്‍ക്ക് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു. ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, ജോണ്‍സണ്‍ വിളവിനാല്‍, കോണ്‍ഗ്രസ് തുമ്പമണ്‍ മണ്ഡലം പ്രസിഡന്‍റ് സി.എം. ഉമ്മന്‍, ഡി.സി.സി എക്സിക്യൂട്ടീവ് അംഗം സഖറിയാ വര്‍ഗ്ഗീസ്, രാജു സഖറിയ എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തിലെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും സര്‍വനാശം വരുത്തുന്ന സില്‍വര്‍ ലൈന്‍ പദ്ധിതി ഉള്‍പ്പെടെയുള്ള ജനദ്രോഹ ഇടതുപക്ഷ നയങ്ങളില്‍ പ്രതിഷേധിച്ചാണ് കേരളാ കോണ്‍ഗ്രസില്‍ നിന്നും താനും സഹപ്രവര്‍ത്തകരും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് മുന്‍ തുമ്പമണ്‍ പഞ്ചായത്ത് പ്രസിഡന്‍റുകൂടിയായ മഠത്തില്‍ കൃഷ്ണപിള്ള പറഞ്ഞു.