പത്തനംതിട്ട : ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളായ പന്തളം, കോട്ടാങ്ങല്‍, തിരുവല്ല, പുളിക്കീഴ്, നിരണം, കടപ്ര, മല്ലപ്പള്ളി എന്നീ സ്ഥലങ്ങള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്‍റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.ഡി.എന്‍ ത്രിദീപ്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ പന്തളം വാഹിദ്, അലക്സ് ജോണ്‍ പുത്തൂപ്പള്ളില്‍, പി.തോമസ് വര്‍ഗ്ഗീസ്, വേണുകുമാരന്‍ നായര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ ഷിബു, മണ്ണില്‍ രാഘവന്‍, ബിജു, അനില്‍ കുമാര്‍, മഞ്ജു വിശ്വനാഥ്, കൗണ്‍സിലര്‍മാരായ വിജയകുമാര്‍, സുനിത വേണു, രത്നമണി സുരേന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ ഷാജികുഞ്ഞ്, ജിവിന്‍, ജോളി ഈപ്പന്‍, ജോസ് വി ചെറി എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.





























