പത്തനംതിട്ട : ഇന്‍ഡ്യയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കി ലേകത്തെ ഏറ്റവും മികച്ച ഭരണഘടന ഇന്‍ഡ്യക്കായി എഴുതി ഉണ്ടാക്കി കാലത്തിന് മുന്‍പേ നടന്ന നേതാവാണ് സ്വാതന്ത്ര്യ സമര സേനാനിയും ഭരണഘടനാ ശില്പിയുമായ ഡോ.ബി.ആര്‍ അംബേദ്കര്‍ എന്ന് കെ.പി.സി.സി രഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ കുര്യന്‍ പറഞ്ഞു. ഭാരതയ ദളിത്കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഡോ.അംബേദ്കര്‍ ജന്മദിനാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കറുടെ നേതൃത്വത്തില്‍ തയാറാക്കിയ ഇന്‍ഡ്യന്‍ ഭരണഘടന മതേതര ജനാധിപത്യ ഇന്‍ഡ്യയുടെ കാതലും കരുത്തുമാണ്. അദ്ദേഹത്തിന്റെ സ്മരണ എന്നും നിലനില്‍ക്കുന്നതാണെന്നും പ്രൊഫ.പി.ജെ കുര്യന്‍ പറഞ്ഞു.
ബി.ഡി.സി ജില്ലാ പ്രസിഡന്റ് പി.ജി ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റ് പി.മോഹന്‍രാജ്, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാര്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ്, ന്യൂനപക്ഷ വിഭാഗം ജില്ലാ പ്രസിഡന്റ് ഷാജി കുളനട, ദളിത് കോണ്‍ഗ്രസ് ഭാരവാഹകളായ മഞ്ജു വിശ്വനാഥ്, ഐ.എന്‍.റ്റി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ അര്‍ജ്ജുനന്‍, എം.പി രാജു, ജ്ഞാനമണി മോഹന്‍, പത്മാനന്ദ് വി.കെ, സാനു തുവയൂര്‍, കെ.എന്‍ മനോജ്, കെ.എന്‍ രാജന്‍, എം.കെ കുട്ടപ്പന്‍, അജിതാ കുട്ടപ്പന്‍, ലതികല.എസ്, വി.റ്റി പ്രസാദ്, ജി.ജോഗീന്ദര്‍, രാജന്‍ ആറന്മുള എന്നിവര്‍ പ്രസംഗിച്ചു.