പത്തനംതിട്ട : ഈ മാസം അവസാനത്തോടെ ജില്ലയില്‍ 500 കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ കൂടി നിലവില്‍ വരുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജില്ലയിലെ ഡി.സി.സി അംഗങ്ങളുടേയും, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളുടേയും സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ 365 യൂണിറ്റുകള്‍ രൂപീകരിച്ചിരുന്നു. ജൂലൈ മാസത്തില്‍ ജില്ലയിലെ എല്ലാ ബൂത്തുകളിലും സി.യു.സികള്‍ നിലവില്‍ വരുമെന്നും പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, 2 ബൂത്ത് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ 5 ഭാരവാഹികളാണ് യൂണിറ്റ് കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇരുപത് കോണ്‍ഗ്രസ് കുടുംബങ്ങളെ ചേര്‍ത്താണ് യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കുന്നത്.
ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ അഡ്വ.വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, അഡ്വ.സുനില്‍ എസ് ലാല്‍, എലിസബത്ത് അബു, ബിനു എസ് ചക്കാല, സി.യു.സി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പഴകുളം സതീഷ്, സി.യു.സി ജില്ലാ ഇംപ്ലിമെന്റിംഗ് ഓഫീസര്‍മാരായ ജെസി വര്‍ഗ്ഗീസ്, വില്‍സണ്‍ തുണ്ടിയത്ത് എന്നിവര്‍ പ്രസംഗിച്ചു.