പത്തനംതിട്ട ജില്ലയില്‍ 500 കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ കൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഈ മാസം അവസാനത്തോടെ ജില്ലയില്‍ 500 കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ കൂടി നിലവില്‍ വരുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജില്ലയിലെ ഡി.സി.സി അംഗങ്ങളുടേയും, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളുടേയും സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ 365 യൂണിറ്റുകള്‍ രൂപീകരിച്ചിരുന്നു. ജൂലൈ മാസത്തില്‍ ജില്ലയിലെ എല്ലാ ബൂത്തുകളിലും സി.യു.സികള്‍ നിലവില്‍ വരുമെന്നും പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, 2 ബൂത്ത് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ 5 ഭാരവാഹികളാണ് യൂണിറ്റ് കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇരുപത് കോണ്‍ഗ്രസ് കുടുംബങ്ങളെ ചേര്‍ത്താണ് യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കുന്നത്.

ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ അഡ്വ.വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, അഡ്വ.സുനില്‍ എസ് ലാല്‍, എലിസബത്ത് അബു, ബിനു എസ് ചക്കാല, സി.യു.സി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പഴകുളം സതീഷ്, സി.യു.സി ജില്ലാ ഇംപ്ലിമെന്റിംഗ് ഓഫീസര്‍മാരായ ജെസി വര്‍ഗ്ഗീസ്, വില്‍സണ്‍ തുണ്ടിയത്ത് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...