ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് നേട്ടമെന്ന് ഡി.സി.സി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ യു.ഡി.എഫിനെ ഭൂരിപക്ഷം ജനങ്ങള്‍ പിന്തുണച്ചുവെന്നതിന് തെളിവാണെന്ന് പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കോന്നി ഗ്രാമപഞ്ചായത്തില്‍ 2020 ല്‍ 45 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നിടത്ത് ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 133 ആയി ഉയര്‍ന്നു. കൊറ്റനാട് ഉപതെരഞ്ഞെടുപ്പില്‍ തുല്യം വോട്ട് നേടിയ സ്ഥലത്ത് ടെന്‍ഡര്‍ വോട്ട് എണ്ണാന്‍ തയ്യാറാകാതെ നറുക്കിട്ടത് സി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പുവരുത്താന്‍ മാത്രമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

കഴിഞ്ഞ തവണ ഇവിടെ 200 വോട്ടിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. ടെന്‍ഡര്‍ വോട്ടുകള്‍ എണ്ണണമെന്നുള്ള കോടതി ഉത്തരവുകള്‍ കാറ്റില്‍ പറത്തിയാണ് ഇടതുപക്ഷം ജനവിധി അട്ടിമറിച്ചത്. ഇതിനെതിരേ യു.ഡി.എഫ് കോടതിയെ സമീപിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. റാന്നി അങ്ങാടിയില്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പരാജയ കാരണം സംബന്ധിച്ച് ബന്ധപ്പെട്ട ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളില്‍ നിന്ന് വിശദീകരണം തേടുമെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...