നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി സര്‍ക്കാര്‍ ഇടപെടണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിര്‍മ്മാണ സാധനങ്ങളുടെ അമിതമായ വില വര്‍ദ്ധനവുമൂലം സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയില്‍ നിലനില്‍ക്കുന്ന ഗുരുതരമായ പ്രതിസന്ധി സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ ലഭ്യതയുടെ കുറവ് മൂലം പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്ക് അടിയന്തിര ആശ്വാസമായി ധനസഹായം ലഭ്യമാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

ജില്ലാ പ്രവര്‍ത്തക സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സലിം പെരുനാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, എലിസബത്ത് അബു, അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നഹാസ് പത്തനംതിട്ട, ദളിത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സി.വി ശാന്തകുമാര്‍, നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറിമാരായ റഹീം കുട്ടി, ഷാനവാസ് പെരിങ്ങമല, റജില്‍ പന്തളം, ഉമാദേവി, കൈരളി കരുണാകരന്‍, സരസ്വതി ഓമല്ലൂര്‍, വി.കെ ഇന്ദിര എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന അംഗവുമായ ജമീല മുഹമ്മദിനെ യോഗത്തില്‍ ആദരിച്ചു.  തൊഴിലാളികളുടെ മക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ കണ്‍വന്‍ഷനില്‍ വച്ച് വിതരണം ചെയ്തു.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...