ഹോംവർക്ക് ചെയ്തില്ല ; അഞ്ചു വയസുകാരിയെ കയ്യും കാലും കെട്ടി അമ്മ ചുട്ടുപൊള്ളുന്ന ടെറസിലിട്ടു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഹോംവര്‍ക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് അഞ്ചു വയസുകാരിയോട് അമ്മയുടെ ക്രൂരത. കുട്ടിയുടെ കയ്യും കാലും കെട്ടിയിട്ട ശേഷം ചുട്ടുപൊള്ളുന്ന വീടിന്‍റെ ടെറസില്‍ കൊണ്ടുപോയിട്ടു.വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസ് പ്രദേശത്താണ് സംഭവം. പൊരിവെയിലത്ത് കിടന്നു കുട്ടി കഷ്ടപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.25 സെക്കന്‍റ് മാത്രം നീണ്ടു നിന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

അയല്‍വാസിയായ ഒരു സ്ത്രീയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കുള്ള കടുത്ത ചൂടുള്ള സമയത്താണ് ഇത്തരത്തില്‍ നടപടിയുണ്ടായിരിക്കുന്നത് എന്ന് പറയുന്നുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഡല്‍ഹി പോലീസ് കേസെടുക്കുകയായിരുന്നു. ജൂണ്‍ 2നാണ് സംഭവം നടന്നിരിക്കുന്നത്. ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കുട്ടി. ഗൃഹപാഠം പൂര്‍ത്തിയാക്കാത്തതിന് മകളെ ‘5 -7 മിനിറ്റ് മാത്രം’ ശിക്ഷിക്കുകയായിരുന്നുവെന്നും പിന്നീട് കുട്ടിയെ താഴെയിറക്കുകയും ചെയ്തതായും അമ്മ പോലീസിനോട് പറഞ്ഞു. അമ്മയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള നടപടി ആരംഭിച്ചതായി പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാൻ സംഘർഷം : പസഫിക്കിലെ കാവൽ കുറച്ച് അമേരിക്ക

0
വാഷിങ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായതോടെ പസഫിക് മേഖലയിലെ തങ്ങളുടെ...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി

0
ഡൽഹി: ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി...

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...