അയ്യങ്കാളി കാലത്തിന് മുന്‍പേ നടന്ന വിപ്ലവകാരി : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അസമത്വങ്ങളും അനാചാരങ്ങളും നിറഞ്ഞ കാലഘട്ടത്തില്‍ സ്വന്തം സമുദായത്തിലും പൊതുസമൂഹത്തിലും നിലനിന്നിരുന്ന അസമത്വങ്ങളും അനാചാരങ്ങളും ഇല്ലാതാക്കുവാന്‍ കഠിന പരിശ്രമം നടത്തി കാലത്തിന് മുന്‍പേ നടന്ന വിപ്ലവകാരിയായിരുന്നു മഹാത്മാ അയ്യങ്കാളിയെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ എണ്‍പത്തി ഒന്നാം സ്മൃതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ:സ്ഥിത, പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും മറ്റ് സാമൂഹിക പുരോഗതിക്കുമായി അദ്ദേഹം നടത്തിയ പോരാട്ടം സമാനതകള്‍ ഇല്ലാത്തതാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

കേരളത്തിന്‍റെ സാമൂഹ്യ നവോത്ഥാനത്തിന് അയ്യങ്കാളിയുടെ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.ജി ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ അഡ്വ.എ.സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, എം.എസ് പ്രകാശ്, അബ്ദുള്‍ കലാം ആസാദ്, ദളിത് കോണ്‍ഗ്രസ് ഭാരവാഹികളായ കെ.എന്‍ മനോജ്, സാനു തുവയൂര്‍, എം.ജി ശ്രീകുമാര്‍ റാന്നി, സൂരജ് മന്മഥന്‍, പി.മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...