അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന്റെ കുഴലൂത്തുകാര്‍ ; പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിഷ്പക്ഷവും നീതി പൂര്‍വ്വവുമായി പ്രവര്‍ത്തിക്കേണ്ട എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന്റെ കുഴലൂത്തുകാരും, പാവകളും ആണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും എതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കള്ളക്കേസിലും, കോണ്‍ഗ്രസ് ആസ്ഥാനത്തെ പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനം അനുസരിച്ച് ജില്ലയിലെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന്‍റെയും ധര്‍ണ്ണയുടെയും ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാദമായ അഗ്നിപഥ് റിക്രൂട്ട്മെന്റ് ഉള്‍പ്പെടെയുള്ള യുവജന വിരുദ്ധ നടപടികളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനുള്ള അടവാണ് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ കെട്ടിച്ചമച്ച കേസ് എന്ന് അദ്ദേഹം പറഞ്ഞു. കോഴഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോമോന്‍ പുതുപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ജെറി മാത്യു സാം, ജോണ്‍ ഫിലിപ്പോസ്, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് ജിജി വര്‍ഗീസ്, ലീബ ബിജി, സുനിത ഫിലിപ്പ്, റാണി കോശി, മോട്ടി ചെറിയാന്‍, ബാബു വടക്കേല്‍, ഗോപാലകൃഷ്ണന്‍ നായര്‍, ഷാജി കുഴുവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...