അടൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പ് ; ഡി.സി.സി പ്രസിഡന്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്കില്‍ ഡി.സി.സി നിര്‍ദ്ദേശം അവഗണിച്ച് രണ്ട് സി.പി.എം അംഗങ്ങളെ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് ഒഴിവാക്കുവാന്‍ നേതൃത്വം നല്‍കിയ ബാങ്ക് പ്രസിഡന്‍റും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ ഏഴംകുളം അജു, ഡി.സി.സി ഭാരവാഹികളായ ഡി.എന്‍ ത്രിദീപ്, റെജി പൂവത്തൂര്‍, പന്തളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു ഫിലിപ്പ് എന്നിവര്‍ക്ക് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

ഇതു സംബന്ധിച്ച് അച്ചടക്ക നടപടികള്‍ സ്വീകരിക്കാതിരിക്കുവാന്‍ കാരണങ്ങള്‍ ഉണ്ടെങ്കില്‍ 3 ദിവസങ്ങള്‍ക്കുള്ളില്‍ രേഖാമൂലം മറുപടി നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടൂര്‍ കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കി രണ്ട് സി.പി.എം അംഗങ്ങളെ ഉള്‍പ്പെടുത്തിയ സംഭവങ്ങളെക്കുറിച്ച് ഡി.സി.സി പ്രസിഡന്റ് കെ.പി.സി.സി ക്ക് റിപ്പോര്‍ട്ട് നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പൈലറ്റിന്റെ കഞ്ചാവ് ഉപയോഗം ; എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...

റാന്നി മാടത്തുംപടിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മടത്തുംപടി...