പത്തനംതിട്ട : ലോക രാജ്യങ്ങളുടെ മുന്‍പില്‍ ചേരിചേരാ പ്രസ്ഥാനത്തിന്‍റെ നായികയായി ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ നേതാവ് ആയിരുന്നു മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്‍റുമാരയിരുന്ന ഇന്ദിരാ ഗാന്ധിയെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ 104 -ാം ജന്മദിന ആഘോഷങ്ങള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവികസിത രാജ്യമായിരുന്ന ഇന്ത്യയെ സ്വയം പര്യാപ്തമായ വികസന പാതയിലേക്ക് നയിച്ച വ്യക്തിത്വമായിരുന്നു ഇന്ദിരാ ഗാന്ധിയുടേതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതില്‍ രാജ്യം ഇന്ദിരാഗാന്ധിയോട് എക്കാലവും കടപ്പെട്ടിരിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
ഡി.സി.സി വൈസ് പ്രസിഡന്‍റ് വെട്ടൂര്‍ ജ്യോതി പ്രസാദിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആന്‍റോ ആന്‍റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ പി.മോഹന്‍രാജ്, ബാബു ജോര്‍ജ്ജ്, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, ബി.നരേന്ദ്ര നാഥ്, അനില്‍ തോമസ്, എ.സുരേഷ് കുമാര്‍, റോബിന്‍ പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, സജി ചാക്കോ, സതീഷ് ചാത്തങ്കേരി, സുനില്‍ എസ് ലാല്‍, എസ്.വി പ്രസന്നകുമാര്‍, ബോധേശ്വര പണിക്കര്‍, ജി.രഘുനാഥ് കുളനട, എം.എസ് സിജു, എം.എസ് പ്രകാശ്, സജി കൊട്ടയ്ക്കാട്, റോജി പോള്‍ ഡാനിയേല്‍, ആനന്ദപ്പള്ളി സുരേന്ദ്രന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുള്‍ കലാം ആസാദ് എന്നിവര്‍ പ്രസംഗിച്ചു.