പ്രിന്‍സിപ്പാള്‍ ബലമായി കാല് പിടിപ്പിച്ചു എന്ന് പരാതിപ്പെട്ട സംഭവം : വിദ്യാര്‍ത്ഥിക്കെതിരെ ബലാത്സംഗശ്രമത്തിന് കേസ്

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ ബലമായി കാല് പിടിപ്പിച്ചു എന്ന് പരാതിപ്പെട്ട വിദ്യാര്‍ത്ഥിക്കെതിരെ ബലാത്സംഗശ്രമത്തിന് കേസെടുത്ത് പോലീസ്. രണ്ടാം വര്‍ഷ ബിരുദ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥി മുഹമ്മദ് സനദിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കോളേജ് അധികൃതരുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.

കോളേജില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ എം. രമ വിദ്യാര്‍ത്ഥിയെ കൊണ്ട് കാല് പിടിപ്പിച്ചെന്നായിരുന്നു കഴിഞ്ഞ ബുധനാഴ്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഫോട്ടോ സഹിതം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. ഇക്കാര്യം ഉന്നയിച്ച്‌ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ വിദ്യാര്‍ത്ഥി സ്വമേധയാ കാല് പിടിക്കുകയാണൈന്നാണ് അധ്യാപിക വിശദീകരിച്ചത്. മാസ്‌കിടാതെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ കോളേജിന് മുന്‍വശം നില്‍ക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോള്‍ ഒരു കുട്ടി തന്നെ അടിക്കാനായി വന്നു. തുടര്‍ന്ന് താന്‍ പോലീസിനെ വിളിച്ചു. മാസ്‌കിടാത്ത വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്നും ഫൈന്‍ മേടിച്ച പോലീസ് ആക്രമിക്കാന്‍ ശ്രമിച്ചതില്‍ പരാതിയുണ്ടെങ്കില്‍ നല്‍കണമെന്നും പറഞ്ഞു.

അതിനു ശേഷം എം.എസ്.എഫ് നേതാക്കള്‍ വിദ്യാര്‍ത്ഥിക്കൊപ്പം തന്നെ കാണാന്‍ വന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി തന്റെ കാല് പിടിക്കുകയായിരുന്നു. താന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും അധ്യാപിക പറഞ്ഞിരുന്നു. എം.എസ്.എഫിന്റെ കുട്ടികള്‍ താന്‍ പറഞ്ഞാല്‍ തന്റെ കാല് പിടിക്കില്ല. അവര്‍ തന്നെ അടിക്കാന്‍ വരുന്ന കുട്ടികളാണെന്നും അധ്യാപിക കൂട്ടിച്ചേര്‍ത്തിരുന്നു. കഴിഞ്ഞ മാസം 18 നാണ് സംഭവം നടന്നത്. ഇതിന് ശേഷമാണ് വിദ്യാര്‍ത്ഥിക്കെതിരെ ബലാത്സംഗ ശ്രമത്തിനുള്‍പ്പെടെ പോലീസ് കേസെടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നദികളിൽ ജലനിരപ്പ് ഉയരുന്നു ; ബിഹാറിൽ പ്രളയഭീതി

0
പട്ന: നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ബിഹാർ പ്രളയഭീതിയിലായി. ഗംഗ, ഗണ്ഡക്, സോൻ,...

നേപ്പാളിലെ നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ; വരുംദിനങ്ങളിലും കനത്ത മഴയ്ക്കു സാധ്യത

0
കഠ്മണ്ഡു : തുടർച്ചയായ മഴയെ തുടർന്ന് സുൻ കോശി, ബുധി ഗണ്ഡകി,...

അശ്ലീല ദൃശ്യം വാ‍ട്സാപ് സ്റ്റാറ്റസ് ; പോലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ

0
അടൂർ: അശ്ലീല ദൃശ്യം വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ട പോലീസ് ക്യാംപിലെ ഹവിൽദാറിനു...

ഊബറിൽ കൂട്ടപ്പിരിച്ചുവിടൽ : 3300 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചെന്ന് സിഇഒ

0
സാൻ ഫ്രാൻസിസ്കോ: ആഗോള ഓൺലൈൻ ടാക്സി ഭീമനായ ഊബറിൽ (Uber) ജീവനക്കാരിൽ...