പത്തനംതിട്ട : കെ.പി.സി.സി. നിർവാഹക സമിതി അംഗവും, പത്തനംതിട്ട ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന അഡ്വക്കേറ്റ് എബ്രഹാം ജോർജ് പച്ചയിലിന്റെ മൂന്നാം അനുസ്മരണ സമ്മേളനം പത്തനംതിട്ട ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയും ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്സും പച്ചയിൽ അനുസ്മരണ സമിതിയും ചേർന്ന് പത്തനംതിട്ട ടൗൺ ഹാളിൽ വച്ച് ശനിയാഴ്ച, മൂനുമണിക്ക് നടത്തുന്നു. ശ്രീ.ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്യുന്ന പരിപാടിയിൽ അഡ്വ.പച്ചയിലിന്റെ സ്മരണാർത്ഥം ക്രമീകരിക്കുന്ന പ്രഭാഷണ-സംവാദ പരമ്പരയുടെ ഉദ്‌ഘാടനം ശ്രീ.ആന്റോ ആന്റണി എംപി നിർവഹിക്കും. സുപ്രീം കോടതി അഭിഭാഷകൻ അഡ്വ.എബ്രഹാം പട്യാനി ആദ്യ സംവാദത്തിനു നേതൃത്വം നൽകും.
പച്ചയിൽ അനുസ്മരണ സമിതി ഏർപ്പെടുത്തിയിട്ടുള്ള അവാർഡിന് അർഹമായി തെരെഞ്ഞെടുക്കപ്പെട്ട പേര് ചടങ്ങിൽ പ്രഖ്യാപിക്കും. സ്വർണ്ണ മെഡലാണ് അവാർഡ് ആയി നൽകുക. സമിതിയുടെ പ്രവർത്തനങ്ങൾക്ക് ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത തുടക്കം കുറിക്കും. ചടങ്ങിൽ രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളും, അഭിഭാഷകരും, വിശിഷ്ടാതിഥികളും പങ്കെടുക്കും.