അഡ്വ.എബ്രഹാം ജോർജ് പച്ചയിൽ അനുസ്മരണവും പ്രഭാഷണ പരമ്പര ഉദ്‌ഘാടനവും അവാർഡ് പ്രഖ്യാപനവും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ.പി.സി.സി. നിർവാഹക സമിതി അംഗവും, പത്തനംതിട്ട ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന അഡ്വക്കേറ്റ് എബ്രഹാം ജോർജ് പച്ചയിലിന്റെ മൂന്നാം അനുസ്മരണ സമ്മേളനം പത്തനംതിട്ട ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയും ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്സും പച്ചയിൽ അനുസ്മരണ സമിതിയും ചേർന്ന് പത്തനംതിട്ട ടൗൺ ഹാളിൽ വച്ച്  ശനിയാഴ്ച, മൂനുമണിക്ക്  നടത്തുന്നു. ശ്രീ.ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്യുന്ന പരിപാടിയിൽ അഡ്വ.പച്ചയിലിന്റെ സ്മരണാർത്ഥം ക്രമീകരിക്കുന്ന പ്രഭാഷണ-സംവാദ പരമ്പരയുടെ ഉദ്‌ഘാടനം ശ്രീ.ആന്റോ ആന്റണി എംപി നിർവഹിക്കും. സുപ്രീം കോടതി അഭിഭാഷകൻ അഡ്വ.എബ്രഹാം പട്യാനി ആദ്യ സംവാദത്തിനു നേതൃത്വം നൽകും.

പച്ചയിൽ അനുസ്മരണ സമിതി ഏർപ്പെടുത്തിയിട്ടുള്ള അവാർഡിന് അർഹമായി തെരെഞ്ഞെടുക്കപ്പെട്ട പേര് ചടങ്ങിൽ പ്രഖ്യാപിക്കും. സ്വർണ്ണ മെഡലാണ് അവാർഡ് ആയി നൽകുക. സമിതിയുടെ പ്രവർത്തനങ്ങൾക്ക് ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത തുടക്കം കുറിക്കും. ചടങ്ങിൽ രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളും, അഭിഭാഷകരും, വിശിഷ്ടാതിഥികളും പങ്കെടുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ് ; ജീവൻ രക്ഷിച്ച് പോലീസ്

0
കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയെന്ന് പോലീസ് സ്റ്റേഷനിലെത്തി ഭർത്താവിന്റെ കുറ്റസമ്മതം. തുടർന്ന് പോലീസുകാർ...

യുക്രെയ്ൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

0
ന്യൂഡല്‍ഹി: യുക്രെയ്ന്‍ തീരത്ത് ഇന്ത്യന്‍ നാവികനെ കാണാതായി. ഹരിയാനയിലെ ഭിവാനി ജില്ലയിലെ...

കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി

0
കോഴിക്കോട്: കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി. വെണ്ടേക്കുംപൊയിൽ,...

കേബിൾ സ്ഥാപിക്കാൻ എടുത്ത കുഴികൾ മൂടിയില്ല ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ യാത്രാക്ലേശം രൂക്ഷം

0
റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റോഡിന്റെ വശങ്ങളിൽ കേബിൾ സ്ഥാപിക്കുന്നതിനായി എടുത്ത...