വീടിന് സമീപം പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുട്ടനാട് : വീടിന് സമീപം പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു. നെടുമുടി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ ചെമ്ബുംപുറം തുരുത്തില്‍ചിറ വീട്ടില്‍ ടി.ജോസഫ് (70) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ വീടിനു മുന്‍വശത്തേക്ക് ഇറങ്ങിയപ്പോഴാണ് അപകടം.ശബ്ദം കേട്ട് ബന്ധുക്കളും അയല്‍വാസികളും ഇറങ്ങി വന്നപ്പോള്‍ ജോസഫ് ഷോക്കേറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുരയിടത്തില്‍ നിന്നിരുന്ന അടക്കാമരം ഒടിഞ്ഞാണ് വൈദ്യുത ലൈന്‍ പൊട്ടിയത്. കെഎസ്‌ഇബി ഉദ്യോഗസ്ഥരെത്തി പൊട്ടിയ ലൈന്‍ പുനഃസ്ഥാപിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം നടത്തണമെന്ന ആവശ്യവുമായി...

0
ഡൽഹി: നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച കേന്ദ്ര അന്വേഷണ ഏജൻസി...

കുന്നംകുളത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നം പിടികൂടി

0
തൃശൂർ: കുന്നംകുളം പന്നിത്തടത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ വാഹനത്തിൽ നിന്ന് നിരോധിത...

കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കം ; തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ കന്നട സംഘടനകൾ നിലപാട്...

0
ബെംഗളൂരു: കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കം പുകയുന്ന സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി...

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിൽ...