പത്തനംതിട്ട : വിദേശത്ത് ഉള്ളവരും മടങ്ങിവന്നവരുമായ പ്രവാസികളോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായി പ്രവര്‍ത്തിച്ച് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരികെ എത്തിയ പ്രവാസികള്‍ക്ക് ജോലി നല്‍കി പുന:രധിവസിപ്പിക്കുവാന്‍ കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ഭരണകൂടങ്ങള്‍ക്ക് ബാധ്യത ഉണ്ടെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. കോവിഡ് മൂലം മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് മതിയായ ധനസഹായം നല്‍കുവാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു പാറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, മുഹമ്മദ് ഷാനി, മോനി ജോസഫ്, കോശി ജോര്‍ജജ്, ഷിബു റാന്നി, അബ്ദുള്‍ കലാം ആസാദ്, റനീസ് മുഹമ്മദ്, സലിം പെരുനാട്, ആനന്ദന്‍ പിള്ള, ബാബു മാമ്പറ്റ, ബിജു സാമുവല്‍, ജോണ്‍ പെരുവത്ത്, റജി വാര്യാപുരം എന്നിവര്‍ പ്രസംഗിച്ചു.