പ്രവാസികളോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദേശത്ത് ഉള്ളവരും മടങ്ങിവന്നവരുമായ പ്രവാസികളോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായി പ്രവര്‍ത്തിച്ച് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരികെ എത്തിയ പ്രവാസികള്‍ക്ക് ജോലി നല്‍കി പുന:രധിവസിപ്പിക്കുവാന്‍ കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ഭരണകൂടങ്ങള്‍ക്ക് ബാധ്യത ഉണ്ടെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. കോവിഡ് മൂലം മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് മതിയായ ധനസഹായം നല്‍കുവാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു പാറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, മുഹമ്മദ് ഷാനി, മോനി ജോസഫ്, കോശി ജോര്‍ജജ്, ഷിബു റാന്നി, അബ്ദുള്‍ കലാം ആസാദ്, റനീസ് മുഹമ്മദ്, സലിം പെരുനാട്, ആനന്ദന്‍ പിള്ള, ബാബു മാമ്പറ്റ, ബിജു സാമുവല്‍, ജോണ്‍ പെരുവത്ത്, റജി വാര്യാപുരം എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...