പത്തനംതിട്ട : മുഖ്യമന്ത്രിയോടൊപ്പം മൂന്ന് മന്ത്രിമാരും സ്പീക്കറും ഡോളർ കടത്ത് കേസിൽ പങ്കാളികളാണെന്ന കസ്സംസിന്റെ വെളിപ്പെടുത്തൽ കേരളീയ സമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ശിവദാസൻ നായർ പറഞ്ഞു. ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം കൊടുത്തതിന് ശേഷം അധികാര കസേരയിൽ അള്ളിപ്പിടിച്ചിരിക്കുകയാണെന്നും നാണമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ച് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സിയുടെ ആഹ്വാനമനുസരിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം പി. മോഹൻരാജ് , അഡ്വ എ. സുരേഷ് കുമാർ , അഡ്വ. ജോൺസൺ വിളവിനാൽ , അഡ്വ. റോഷൻ നായർ , സാമുവൽ കിഴക്കുപുറം , കെ. ജാസിംകുട്ടി , സിന്ധു അനിൽ , രജനി പ്രദീപ് , എം.എസ്. പ്രകാശ് , അബ്ദുൾ കലാം ആസാദ് , അൻസർ മുഹമ്മദ് , സലിം പി. ചാക്കോ , നഹാസ് പത്തനംതിട്ട തുടങ്ങിയവർ പ്രസംഗിച്ചു.