ഡോളർ കടത്ത് കേസിൽ കേരള മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും സ്പീക്കറും പങ്കാളിയെന്ന് കസ്റ്റംസ് ; ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമെന്ന് അഡ്വ.കെ. ശിവദാസൻ നായർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുഖ്യമന്ത്രിയോടൊപ്പം മൂന്ന് മന്ത്രിമാരും സ്പീക്കറും ഡോളർ കടത്ത് കേസിൽ പങ്കാളികളാണെന്ന കസ്സംസിന്റെ വെളിപ്പെടുത്തൽ കേരളീയ സമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ശിവദാസൻ നായർ പറഞ്ഞു. ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം കൊടുത്തതിന് ശേഷം അധികാര കസേരയിൽ അള്ളിപ്പിടിച്ചിരിക്കുകയാണെന്നും നാണമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ച് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സിയുടെ ആഹ്വാനമനുസരിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം പി. മോഹൻരാജ് , അഡ്വ എ. സുരേഷ് കുമാർ , അഡ്വ. ജോൺസൺ വിളവിനാൽ , അഡ്വ. റോഷൻ നായർ , സാമുവൽ കിഴക്കുപുറം , കെ. ജാസിംകുട്ടി , സിന്ധു അനിൽ , രജനി പ്രദീപ് , എം.എസ്. പ്രകാശ് , അബ്ദുൾ കലാം ആസാദ് , അൻസർ മുഹമ്മദ് , സലിം പി. ചാക്കോ , നഹാസ് പത്തനംതിട്ട തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...