പി.സി.ജോര്‍ജ്ജിന്റെ  നേതൃത്വത്തിലുള്ള കേരള ജനപക്ഷം പിളര്‍ന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പി.സി.ജോര്‍ജ്ജിന്റെ  നേതൃത്വത്തിലുള്ള കേരള ജനപക്ഷം പിളര്‍ന്നു. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഭൂരിഭാഗം അംഗങ്ങളും ജനതാദളില്‍ (എസ്​) ലയിക്കുമെന്ന്​ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ ഇ.കെ. ഹസന്‍കുട്ടിയെയും മറ്റ്​ ഭാരവാഹികളെയും നീക്കിയാണ്​​ പുതിയ കമ്മിറ്റി രൂപവത്​കരിച്ചതെന്ന്​ അവര്‍ പറഞ്ഞു.

ദലിത്​, ഈഴവ, ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം വേദനിപ്പിക്കുന്ന പ്രസ്​താവനകള്‍ നടത്തുകയും നിലപാടില്ലാത്ത രാഷ്​ട്രീയം കളിക്കുകയും ചെയ്യുന്ന പി.സി. ജോര്‍ജ്ജിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ്​​ പുതിയ കമ്മിറ്റിയുണ്ടാക്കിയതെന്ന്​ ഭാരവാഹികള്‍ അറിയിച്ചു.

പുതിയ ഭാരവാഹികളില്‍ മുഖ്യരക്ഷാധികാരിയായി നിലവിലെ മലപ്പുറം ജില്ല പ്രസിഡന്റ്  അബ്​ദുല്‍ റഹ്​മാന്‍ ഹാജി പാമങ്ങാടനെയും ചെയര്‍മാനായി പാലക്കാട്​ ജില്ല പ്രസിഡന്‍റായിരുന്ന ജയന്‍ മമ്പറത്തെയും സംസ്ഥാന വര്‍ക്കിങ്​ പ്രസിഡന്‍റായി സംസ്ഥാന ജന. സെക്രട്ടറിയായിരുന്ന ഖാദര്‍ മാസ്​റ്ററെയും ജനറല്‍ സെക്രട്ടറിയായി കണ്ണൂര്‍ ജില്ല പ്രസിഡന്‍റായിരുന്ന എസ്​.എം.കെ. മുഹമ്മദലിയെയും തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.

ഞായറാഴ്​ച മലപ്പുറം കിളിയമണ്ണില്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന നേതൃസംഗമവും ജനതാദള്‍ (എസ്)ലേക്കുള്ള ലയനസമ്മേളനവും നടക്കും. ജനതാദള്‍ (എസ്​) നേതാക്കളായ മാത്യു ടി. തോമസ്​, മന്ത്രി കെ. കൃഷ്​ണന്‍ കുട്ടി, സി.കെ. നാണു തുടങ്ങിയവര്‍ പ​ങ്കെടുക്കും.

വാര്‍ത്തസമ്മേളനത്തില്‍ അബ്​ദുറഹ്​മാന്‍ പാമങ്ങാടന്‍, എസ്​.എം.കെ. മുഹമ്മദലി, കെ. സുരേഷ്​, റോബിന്‍ മൈലാട്​, അബ്​ദുറസാഖ്​ പെരുവള്ളൂര്‍ തുടങ്ങിയവര്‍ പ​ങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...