കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥികള്‍ക്ക് അന്ത്യശാസനവുമായി പത്തനംതിട്ട ഡി.സി.സി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥികള്‍ നാളെ രണ്ട് മണിക്കകം സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് ഡി.സി.സി യെ അറിയിക്കണമെന്നും പിന്‍വലിക്കാത്തവര്‍ക്കെതിരെ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്ത വിധം ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും ബാബു ജോര്‍ജ്ജ് അറിയിച്ചു. ഇന്ന് കൂടിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം സ്ഥാനാര്‍ത്ഥി പട്ടികയുടെ അന്തിമ രൂപത്തിന് അംഗീകാരം നല്‍കി. മണ്ഡലം/ബ്ലോക്ക് സ്ക്രീനിംഗ് കമ്മിറ്റികളുടെ കാര്യമായ പരിശോധനയും ജില്ലാ സ്ക്രീനിംഗ് കമ്മിറ്റിയുടെ അന്തിമ പരിശോധനയും കഴിഞ്ഞാണ് സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമരൂപം നല്‍കിയത്. പുതുമുഖങ്ങളും യുവാക്കളും അടങ്ങിയ സ്ഥാനാര്‍ത്ഥിപട്ടികയും രാഷ്ട്രീയ സാഹചര്യവും യു.ഡി.എഫിന് ജില്ലയില്‍ വമ്പിച്ച വിജയം നല്‍കുമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വയോഗം വിലയിരുത്തി.

തെരഞ്ഞെടുപ്പ് വിശകലനത്തിനായി കൂടിയ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, അടൂര്‍ പ്രകാശ് എം.പി, ആന്റോ ആന്‍റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, അഡ്വ. പഴകുളം മധു, പി. മോഹന്‍രാജ്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി സെക്രട്ടറിമാരായ സതീഷ് കൊച്ചുപറമ്പില്‍, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...

കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു

0
കോഴിക്കോട്: കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടില്‍...