തിരുവനന്തപുരം : പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്നതിനൊപ്പം ജില്ലാ അധ്യക്ഷന്‍മാരെയും നിയമിക്കാനൊരുങ്ങുകയാണ് എഐസിസി. നേരത്തെ അശോക് ചവാന്‍ അധ്യക്ഷനായ വസ്തുതാന്വേഷണ കമ്മറ്റി റിപ്പോര്‍ട്ടിലും ഡിസിസികളുടെ പുനസംഘടന നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി എംഎല്‍എമാരില്‍ നിന്നും എംപിമാരില്‍ നിന്നും നേതാക്കളില്‍ നിന്നും അശോക് ചവാന്‍ സമിതി അഭിപ്രായം തേടിയിരുന്നു.
അതിനുശേഷം ഓരോ ജില്ലയിലേക്കും അധ്യക്ഷനാകാന്‍ കഴിവുള്ളവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇവരില്‍ നിന്നും ഗ്രൂപ്പു പരിഗണനകള്‍ക്ക് അപ്പുറം കഴിവ് മാത്രം മാനദണ്ഡമാക്കാനാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. അന്തിമ പട്ടികയില്‍ നിന്നും ഓരോ ജില്ലയിലും ഇടം പിടിച്ചിരിക്കുന്നവരില്‍ നിന്നാകും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.
പരമാവധി യുവാക്കളെ പാര്‍ട്ടി പുനസംഘടനയില്‍ പരിഗണിക്കണെമെന്ന നിര്‍ദേശമാണ് ഇത്തവണ രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്നത്. 55 വയസില്‍ താഴെ പ്രായമായവര്‍ മാത്രം മതിയെന്നും അദ്ദേഹം കര്‍ശന നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റ്മാരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നവരുടെ പേരുകളും ജില്ലയും ചുവടെ ചേര്‍ക്കുന്നു
തിരുവനന്തപുരം : കെ എസ് ശബരീനാഥന്‍, മണക്കാട് സുരേഷ്, ശരത്ചന്ദ്ര പ്രസാദ്, ആര്‍ വി രാജേഷ്
കൊല്ലം : ജ്യോതികുമാര്‍ ചാമക്കാല, സൂരജ് രവി, ജി രതികുമാര്‍, ഷാനവാസ്ഖാന്‍
ആലപ്പുഴ: ജ്യോതി വിജയകുമാര്‍, ഷാനിമോള്‍ ഉസ്മാന്‍, അഡ്വ. അനില്‍ ബോസ്, കെ.പി ശ്രീകുമാര്‍, കെ ആര്‍ മുരളീധരന്‍, എംജെ ജോബ്
പത്തനംതിട്ട: എ സുരേഷ് കുമാര്‍, സതീഷ് കൊച്ചുപറമ്പില്‍, റിങ്കു ചെറിയാന്‍
കോട്ടയം: ജോസഫ് വാഴയ്ക്കന്‍, ഫില്‍സണ്‍ മാത്യൂസ്, യൂജിന്‍ തോമസ്, ജോസി സെബാസ്റ്റിയന്‍, ജാന്‍സ് കുന്നപ്പള്ളി, സിബി ചേനപ്പാടി.
ഇടുക്കി: സിറിയക് തോമസ്, എംഎന്‍ ഗോപി, എസ് അശോകന്‍, തോമസ് രാജന്‍
എറണാകുളം: മുഹമ്മദ് ഷിയാസ്, ഡൊമിനിക് പ്രസന്റേഷന്‍, ഐ കെ രാജു.
തൃശൂര്‍: അനില്‍ അക്കര, എ പ്രസാദ്, ടിവി ചന്ദ്രമോഹന്‍, ടിയു രാധാകൃഷ്ണന്‍
പാലക്കാട്: വിടി ബല്‍റാം, എവി ഗോപിനാഥ്, എ തങ്കപ്പന്‍, പിവി രാജേഷ്, പി ഹരിഗോവിന്ദന്‍
മലപ്പുറം: ആര്യാടന്‍ ഷൗക്കത്ത്, വി ബാബുരാജ്
കോഴിക്കോട്: കെപി അനില്‍കുമാര്‍, കെഎം ഉമ്മര്‍, പിഎം നിയാസ്
വയനാട്: കെ.കെ എബ്രഹാം, ടിജെ ഐസക്, ബാലചന്ദ്രന്‍, പികെ ജയലക്ഷമി
കണ്ണൂര്‍: സജീവ് മാറോളി, വിഎ നാരായണന്‍, സോണി സെബാസ്റ്റിയന്‍, ചന്ദ്രന്‍ തില്ലങ്കേരി, മാര്‍ട്ടിന്‍ ജോര്‍ജ്
കാസര്‍കോട്: പികെ ഫൈസല്‍, ഖാദര്‍ മങ്ങാട്, നീലകണ്ഠന്‍.