ഗ്രൂപ്പുകളുടെ കൊഞ്ഞണംകുത്തല്‍ അതിന്റെ വഴിക്ക് ; ഡി.സി.സി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനം ഉടന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഗ്രൂപ്പുകളുടെ അതൃപ്തി നിലനില്‍ക്കുമ്പോഴും ഡി.സി.സി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുടെ അതൃപ്തി പരിഹരിക്കാനായുള്ള ഇടപെടലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഭാഗത്തു നിന്ന് ഉണ്ടാകും.

കേന്ദ്ര നേതൃത്വത്തിലെ മുതിര്‍ന്ന നേതാക്കള്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തും. നിലവില്‍ ഗ്രൂപ്പുകള്‍ കടുംപിടുത്തതില്‍ തന്നെയാണ്. സോണിയ ഗാന്ധിയുടെ ഇടപെടലാണ് അവര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കെ.സുധാകരന്‍ നല്‍കിയ പട്ടികയില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് സൂചനകള്‍.

കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും താത്പര്യങ്ങള്‍ പരിഗണിച്ചായിരിക്കും പ്രഖ്യാപനം. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നത്. ഗ്രൂപ്പുകള്‍ നിലവിലെ നിലപാടില്‍ ഉറച്ചു നിന്നാല്‍ ഡി.സി.സി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചാലും കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ അടങ്ങാന്‍ സാധ്യതയില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...