ഓണക്കോടിയോടൊപ്പം പതിനായിരം രൂപ ; തൃക്കാക്കര നഗരസഭയിലെ സംഭവം അന്വേഷണം ആവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയോടൊപ്പം പതിനായിരം രൂപ നല്‍കി നഗരസഭാ ചെയര്‍പെഴ്‌സണ്‍. എന്നാല്‍ പണത്തിന്റെ ഉറവിടത്തില്‍ സംശയം തോന്നിയ 18 കൗണ്‍സിലര്‍മാര്‍ പണം തിരിച്ച്‌ നല്‍കുകയും ചെയര്‍പെഴ്‌സന്റെ നടപടിയില്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. സ്വതന്ത്ര കൗണ്‍സിലര്‍ പി.സി മനൂപ്, ഇടത് കൗണ്‍സിലര്‍ എം.ജെ ഡിക്‌സണ്‍ എന്നിവരുള്‍പ്പെടെ 18 ഇടത് കൗണ്‍സിലര്‍മാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.

നാല് സ്വതന്ത്രന്‍മാരുടെ പിന്തുണയില്‍ യു.ഡി.എഫ് അധികാരത്തിലിരിക്കുന്ന തൃക്കാക്കര നഗരസഭയിലെ ചെയര്‍പെഴ്‌സണ്‍ അജിത തങ്കപ്പനാണ് അംഗങ്ങളെ ഓരോരുത്തരായി ക്യാബിനില്‍ വിളിച്ച്‌ സ്വകാര്യമായി പണമടങ്ങിയ കവര്‍ നല്‍കിയത്. എന്നാല്‍ നഗരസഭയ്ക്ക് ഇതിനായി ഫണ്ടില്ലെന്നിരിക്കെ എവിടെ നിന്നാണ് ഈ പണം എന്നാണ് അംഗങ്ങളുടെ സംശയം. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ 45 കൗണ്‍സിലര്‍മാര്‍ക്കാണ് 15 ഓണക്കോടിയോടൊപ്പം 10,000 രൂപ സമ്മാനം നല്‍കിത്. ഇത് നഗരസഭയിലെ അഴിമതി പണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

അതേസമയം നഗരസഭ നല്‍കിയ ഓണക്കോടി പത്ത് ആശ വര്‍ക്കര്‍മാര്‍ തിരികെ നല്‍കുകയും വ്യക്തിവൈരാഗ്യത്തില്‍ ഒരു ആശവര്‍ക്കറെ അപമാനിച്ചെന്ന് പരാതി നല്‍കുകയും ചെയ്തു. ഓരോ വാര്‍ഡിലെയും പാവപ്പെട്ട 15 വൃദ്ധരെ ഓണക്കോടി നല്‍കി ആദരിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഈ ഓണക്കോടിക്കൊപ്പമാണ് കവറില്‍ പണവും നല്‍കിയതെന്നാണ് പരാതി. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചെയര്‍പെഴ്‌സണ്‍ വ്യക്തമാക്കി. ഓരോ വാര്‍ഡിലെയും വൃദ്ധര്‍ക്ക് നല്‍കാനുള്ള ഓണക്കോടിയാണ് കൗണ്‍സിലര്‍മാര്‍ക്ക് കൈമാറിയതെന്നാണ് ചെയര്‍പെഴസന്റെ വിശദീകരണം. സ്വന്തം കൈയില്‍ നിന്ന് പണം കൊടുക്കാനുള്ള സാമ്ബത്തിക ശേഷിയുള്ള ആളല്ല ചെയര്‍പെഴ്‌സണ്‍ എന്നും പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നും പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇടത് കൗണ്‍സിലര്‍ എം.ജെ ഡിക്‌സണ്‍ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...